CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 15 Minutes 21 Seconds Ago
Breaking Now

കുവൈറ്റിലെ ഇന്ത്യക്കാര്‍ക്ക് സംരക്ഷണം നല്‍കണം: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

കുവൈറ്റിലെ പ്രവാസി ഇന്ത്യക്കാരുടെ ജോലിക്കും ജീവിതത്തിനും സംരക്ഷണം നല്‍കുവാന്‍ അടിയന്തിരമായി ഇടപെടണമെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

മതിയായ രേഖകളുള്ളവരെപ്പോലും ജയിലിലടയ്ക്കുകയും ഇന്ത്യയിലേയ്ക്കു കയറ്റിവിടുകയും ചെയ്യുന്ന നടപടി ശരിയല്ല. കുവൈറ്റിലെ 6.5 ലക്ഷത്തിലേറെ ഇന്ത്യക്കാരില്‍ 2.62 ലക്ഷം പേരും ഗാര്‍ഹിക വിസയുള്ളവരാണ്. ഇവരില്‍ പലരും സ്‌പോണ്‍സര്‍മാരുമായുള്ള ധാരണയില്‍ കുവൈറ്റിലെ വിവിധ സ്ഥലങ്ങളില്‍ ബിസിനസിലും ജോലിയിലും ഏര്‍പ്പെട്ടിരിക്കുന്നവരും മതിയായ രേഖകളുള്ളവരുമാണ്. 25000-ത്തിലേറെ ഇന്ത്യക്കാര്‍ കുവൈറ്റ് സര്‍ക്കാരിന്റെ കയറ്റിവിടല്‍ നടപടികളുടെ ഫലമായി കുവൈറ്റിലെ ജയിലുകളിലുണ്ടെന്നാണറിയുന്നത്. ആഹാരവും വെള്ളവും പോലും ഇവര്‍ക്കു ലഭിക്കുന്നില്ല. കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്കു പുറമെ കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ളതും അടിയന്തിരവുമായ ഇടപെടലും നയപരമായ തീരുമാനങ്ങളും ഉടനുണ്ടാകണമെന്ന് അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.