CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 37 Minutes 25 Seconds Ago
Breaking Now

ഫാദർ ഡേവിസ് ചിറമേൽ നയിക്കുന്ന മാനവ കാരുണ്യ യാത്രക്ക് മുദ്ര ആർട്സ്, നോട്ടിങ്ങ്ഹാമിൽ സ്വീകരണം നല്കി.

നോട്ടിങ്ങ്ഹാമിലെ ഓൾ  സൌള്സ് ചർച്ച് ഹാള്ളിൽ വച്ച്, ഫാദർ ഡേവിസ് ചിറമേൽ നയിക്കുന്ന മാനവ കാരുണ്യ യാത്രക്ക് വൈകിട്ട് ആറു മണിക്ക് മുദ്രയുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകി.   ശ്രീമതി  ഷയില ഐസക്കും ശ്രീമതി  സുര്യ ജോണ്‍സനും ചേ൪ന്നാലപിച്ച  പ്രാർത്ഥനാഗാനത്തോടെ യോഗം ആരംഭിച്ചു. അതിനു ശേഷം മുദ്ര ട്രഷറർ, ശ്രീ മനു സഖറിയ, സ്വാഗത പ്രസംഗം നടത്തി.

പിന്നീടു ഫാദർ ഡേവിസ് ചിറമേൽ, അവയവദാനത്തിന്റെ പ്രാധാനൃത്തെ കുറിച്ച് വളരെ വിശദമായി പ്രസംഗിച്ചു.  അദ്ദേഹത്തിന്റെ  പ്രസംഗത്തിലുടനീളം നർമമത്തോടൊപ്പം കാണികളെ ചിന്തിപ്പിക്കുകയും ചെയ്തു. പ്രസംഗത്തെക്കാളും താൻ പ്രവർത്തിയിലാണ് വിശ്വസിക്കുന്നതെന്നും, പ്രവർത്തിക്കാത്ത കാര്യം താൻ പ്രസംഗിക്കാറില്ലെന്നും അദ്ദേഹം പ്രതേൃകം എടുത്തു പറഞ്ഞു.കിഡ്നി ട്രാൻസ്പ്ലാന്റെഷൻ കോ-ഓർഡിനേട്ടറും, ഈ വർഷത്തെ  ബ്രിട്ടീഷ്‌ മലയാളി ബെസ്റ്റ് നേഴ്സ് ജേതാവും കൂടിയായ ശ്രീമതി അജിമോൾ പ്രദീപ്‌, സദസ്യരുടെ സംശയങ്ങൾക്ക് ഉത്തരം നല്കി. പിന്നീടു അവയവദാന സമ്മതപത്രം സദസ്യർ ഒപ്പിട്ടു നൽകി.

മുദ്ര ആർട്സ് പ്രസിഡന്റ്‌ ഡോക്ടർ രാജു ഡേവീസ് ഉം, UKKCA ജനറൽ സെക്രട്ടറി, ശ്രീ മാത്തുകുട്ടി ജോണ്‍ ഉം , ആശംസാപ്രസംഗം നടത്തി.

മുദ്രയുടെ ചാരിറ്റി ഫണ്ടിൽ നിന്ന് കണ്‍വീനർ ശ്രീ ജിബി വർഗീസ് , Kidney Federation Of India യുടെ ചെയർമാൻ അയ ഫാദർ ഡേവിസിന് ചെക്ക് കൈമാറി.

മുദ്രയുടെ വൈസ് പ്രസിഡന്റ് ശ്രീ ജിയോ ജോസ് , നന്ദി പ്രസംഗം പറഞ്ഞു യോഗം പിരിഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.