CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 20 Minutes 17 Seconds Ago
Breaking Now

ക്നാനായ സമുദായത്തിന്റെ വിശ്വാസ തീഷ്ണതയും ഐക്യവും മാതൃകാപരം, മോൻസ് ജോസഫ്‌

ലോകത്തെവിടെ ആണെങ്കിലും തങ്ങളുടെ വിശ്വാസവും ഐക്യവും കാത്തുസൂക്ഷിക്കുന്നതില്‍ ക്‌നാനായ കത്തോലിക്കാ സമൂഹം കാണിക്കുന്ന താല്പര്യം മാതൃകാപരമാണെന്ന് മോന്‍സ് ജോസഫ് എംഎല്എ.

 ന്യൂ കാസില്‍ ക്‌നാനായ കത്തോലിക്കാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കൂടാര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം . തങ്ങളുടെ പാരമ്പര്യവും, തനിമയും കാത്തു സൂക്ഷിക്കുന്നതിനും, ലോകത്ത് എവിടെ ആയിരുന്നാലും ആദിമ സഭയുടെ പാരമ്പര്യത്തില്‍ പങ്കുവെക്കലിന്റെയും സാഹോദര്യ സ്‌നേഹത്തിന്റെയും പാത കൈവിടാതെ സൂക്ഷിക്കാന്‍  ക്‌നാനായക്കാര്‍ ശ്രമിക്കാറുണ്ട്. വ്യക്തിപരമായി ഏറെ പിന്തുണയും പ്രോത്സാഹനവും ലോകമെമ്പാടുമുള്ള  ക്‌നാനായ  മക്കള്‍ നല്കുന്നത് നന്ദി പൂര്‍വം സ്മരിക്കുന്നതായും അദേഹം പറഞ്ഞു. യുകെകെസിഎ വൈസ് പ്രസിഡന്റ് ജിജോ മാധവപള്ളിയുടെ ക്ഷണപ്രകാരമാണ് അദേഹം ന്യൂ കാസിലില്‍ എത്തിയത്. അടുത്ത മാസം നടക്കുന്ന യുറോപ്യന്‍ ക്‌നാനായ സംഗമത്തിന് എല്ലാ ആശംസകള്‍ നേരുന്നതായും അദേഹം പറഞ്ഞു.

ന്യൂ കാസില്‍ ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ് ഷെമില്‍ കനിയാരകുഴിയില്‍ , ജിജോ മാധവപ്പള്ളില്‍ , ജിജോ കണ്ണച്ചംപറമ്പില്‍ , സ്റ്റീഫന്‍ അച്ചരകുന്നത്, ബിന്‍സ് ചെറിയാന്‍ , സാബു കുരുവിള, പ്രിന്‍സ് , ജോഷി തുടങ്ങിയവർ  പരിപാടികള്‍ക്ക് നേതൃത്വം നല്കി.




കൂടുതല്‍വാര്‍ത്തകള്‍.