പരിശുദ്ധാത്മാവിന്റെ ഫലങ്ങളും ദാനങ്ങളും കൃപയും ഏറ്റുവാങ്ങിയ ദശദിന ധ്യാനത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും ക്രിസ്തുവില്‍ നവജീവിതം കെട്ടിപ്പടുത്തുവാന്‍ ഉതകുന്ന രീതിയിൽ ഉപകാരപ്രദമായിരുന്നു ഈ പത്തു ദിവസം നീണ്ടു നിന്ന ധ്യാനം. ജപമാല, സ്തോത്ര ഗീതങ്ങള്‍ ,വചന പ്രഘോഷണങ്ങള്‍ , കുരിശിന്റെ വഴി, ദിവ്യബലി, ആരാധന എന്നിവ ദശദിന ധ്യാനത്തിന്റെ പ്രത്യേകത ആയിരുന്നു. കിഡ്സ് ഫോര്‍ കിങ്ഡത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക ധ്യാനം ഉണ്ടായിരുന്നു. അടുത്ത വര്‍ഷം മെയ് 23 മുതല്‍ ജൂണ്‍ ഒന്നുവരെ ദശദിന ധ്യാനം നടക്കും.