CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 44 Minutes 53 Seconds Ago
Breaking Now

യൂറോപ്യന്‍ -യുകെകെസിഎ കണ്‍വെന്‍ഷന്‍ നടക്കുമോ?.

യു കെ കെ സി എ അതിഥേയത്വം വഹിക്കുന്ന യൂറോപ്യന്‍ ക്‌നാനായ കാത്തലിക് കണ്‍വെന്‍ഷന്‍ നടക്കുകയില്ലായെന്ന കുപ്രചരണം തീര്‍ത്തും അവാസ്ഥവമെന്ന് രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സാജന്‍ പടിക്ക്യമാലിൽ പറഞ്ഞു.

ഏകദേശം നൂറോളം കുടുംബങ്ങളാണ് യൂറോപ്യന്‍ കണ്‍വെന്‍്ഷനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബര്‍മിങ്ഹാമിലെ ഹോളഡേ ഇന്‍ റിസോട്ടില്‍ 100 മുറികൾ, രണ്ട് ഹാള്‍ എന്നിവയാണ് കണ്‍വെന്‍ഷനായി ബുക്ക് ചെയ്തിരിക്കുന്നത്. കൂടാതെ റിസോര്‍ട്ടിലെ മറ്റ് ഉല്ലാസ- ആരോഗ്യ സൗകര്യങ്ങളും ഉപയോഗിക്കുവാന്‍ സാധിക്കും. വളരെ ചിട്ടയായി കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ ചില കോണുകളില്‍ നിന്നും യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ നടക്കില്ലയെന്ന അപവാദം പ്രചരിക്കുന്നുണ്ടായിരുന്നു. ക്‌നാനായ സമുദായത്തിന്റെ കെട്ടുറപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതായ ഇത്തരം അപവാദങ്ങള്‍ സമൂഹം ശക്തിയായി തുടരുന്നതില്‍ അസൂയപൂണ്ട് തകര്‍ക്കുവാന്‍ ശ്രമിക്കുന്ന വ്യക്തികളെ തിരിച്ചറയുകതന്നെ വേണം.

കേരളത്തിലെ സഭാ ചരിത്രത്തില്‍ ക്‌നാനായ സമുദായം നല്‍കിയ സംഭാവനകള്‍ വലുതാണ്. പല നിര്‍ണ്ണായക ഘട്ടതിലും സീറോ-മലബാര്‍ സംവിധാനത്തെ താങ്ങിനിറുത്തിയത് ക്‌നാനായ സമുദായത്തിന്റെ ധീരമായ പിന്തുണയും പ്രവര്‍ത്തനവുമായിരുന്നു. യൂറോപ്യന്‍ യു കെ കെസി എ കണ്‍വെന്‍ഷനിലൂടെ സമുദായസ്‌നേഹികള്‍ക്ക് ഒന്നിച്ചു ചേരുവാനും കുടുംബ സംഗമത്തിനുമുള്ള വേദികൂടിയായി മാറും. ജൂലൈ അഞ്ചിന് രാവിലെ പതാക ഉയര്‍ത്തലോടെ യൂറോപ്യന്‍ കണ്‍വെന്‍ഷന് തുടക്കമാകും. തുടര്‍ന്ന് വിശുദ്ധകുര്‍ബാന, യൂറോപ്യന്‍ സമുദായ റാലി, യൂറോപ്യന്‍ കുടുംബസംഗമം, ഫോറോന സംഗമം, ബിഷപ്പ് -വൈദിക-അത്മായ സംവാദം,യൂറോപ്യന്‍ രാജകുമാരി-കുമാരൻ  മത്സരം, തുടര്‍ന്ന് കലാസന്ധ്യ എന്നിവ നടക്കും. ജൂലൈ ആറിന് യൂറോപ്യ പ്രതിനി സമ്മേളനം, മിസ്റ്റര്‍ ആന്റ് മിസ്സിസ്  ക്‌നാനായ മത്സരം, യുവജന സംഗമം, ഡിബേറ്റ്, സിബോസിയം, സെന്റ് തോമസ് ഓര്‍മ്മയാചരണം, സമാപന സമ്മേളനം എന്നിവ നടക്കും. ഇതേ സമയം ചില യൂറോപ്യന്‍ പ്രതിനിധികള്‍ ഇംഗ്ലണ്ടിന്റെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ തിരുനാളിന് സംബന്ധിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ജൂലൈ ആറിന് രാവിലെ പത്തിനാരംഭിക്കും.

ജൂലൈ എഴിന് നോട്ടിങ്ങ്ഹാമിലെ ന്യൂവര്‍ക്ക് ഷോ ഗ്രൗണ്ടില്‍ യുകെ കെ സി എ കണ്‍വെന്‍ഷന്‍ നടക്കും.രാവിലെ ഒമ്പതരക്ക്  പതാക ഉയര്‍ത്തല്‍ , വിശുദ്ധകുര്‍ബാന തുടര്‍ന്ന് 12.30ന് വിവിധ യൂണിറ്റുകള്‍ അണിനിരക്കുന്ന പടുകൂറ്റന്‍ റാലി, രണ്ടരയ്ക്ക് പൊതുസമ്മേളനവും തുടര്‍ന്ന് ആകര്ഷകമായ  കലാവിരുന്ന് . വയ്കുന്നേരം  ഏഴ് മണിക്ക് കണ്‍വെന്‍ഷന്‍ സമാപിക്കും.




കൂടുതല്‍വാര്‍ത്തകള്‍.