CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 52 Minutes 15 Seconds Ago
Breaking Now

ഐഫോണ്‍ നിര്‍മ്മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാവാനൊരുങ്ങി ടാറ്റ

ഐഫോണ്‍ നിര്‍മ്മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാവാനൊരുങ്ങി ടാറ്റ. തായ്വാന്‍ ആസ്ഥാനമായുള്ള വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്റെ കര്‍ണാടകയിലെ ഫാക്ടറി ഏറ്റെടുക്കാനുള്ള ടാറ്റയുടെ നീക്കം അന്തിമഘട്ടത്തിലാണ്. ഫാക്ടറി ഏറ്റെടുക്കുന്നതോടെ ഇന്ത്യയിലേക്കുള്ള ഐഫോണിനൊപ്പം ആ?ഗോള വിതരണത്തിനുള്ള ഐഫോണും ടാറ്റ നിര്‍മ്മിക്കും. ആദ്യമായാണ് ഒരു പ്രാദേശിക കമ്പനി ഐഫോണ്‍ അസംബ്ലിങ്ങിലേക്ക് കടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

600 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്റെ ഫാക്ടറിയില്‍ പതിനായിരത്തിലധികം തൊഴിലാളികളാണ് ഐഫോണ്‍ നിര്‍മ്മിക്കുന്ന ജോലി ചെയ്യുന്നത്. അടുത്ത വര്‍ഷത്തോടെ തൊഴിലാളികളുടെ എണ്ണം ഇരട്ടിയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനക്ക് പുറത്തേക്ക് നിര്‍മ്മാണശൃഖംല വ്യാപിപിക്കാനും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ സാങ്കേതികവിദ്യാ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാനുമുള്ള ആപ്പിളിന്റെ ശ്രമങ്ങള്‍ക്ക് ടാറ്റയുടെ നീക്കം കരുത്ത് പകര്‍ന്നേക്കാം.

വിസ്‌ട്രോണിന് പുറമെ പെ??ഗാട്രോണ്‍, ഫോക്‌സ്‌കോണ്‍ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയില്‍ നിന്നും ഐഫോണ്‍ കയറ്റുമതി ചെയ്യുന്നത്. കര്‍ണാടകയിലെ അസംബ്ലിങ്ങ് ഫാക്ടറി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ടാറ്റാ ?ഗ്രൂപ്പ്, വിസ്‌ട്രോണ്‍, ആപ്പിള്‍ തുടങ്ങിയവയുടെ വക്താക്കള്‍ ഔദ്യോ?ഗിക സ്ഥിരീകരണങ്ങള്‍ നടത്തിയിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.