CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 35 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ യാക്കോബായ സുറിയാനി പള്ളിയുടെ ഇടവക ദിനം വര്‍ണാഭമായി

ബ്രിസ്റ്റോൾ യെല്‍ദോ മാര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവകദിനം 15ന് ശനിയാഴ്ച വളരെ വിപുലമായി നടത്തപ്പെട്ടു.

രാവിലെ 9മണിക്ക് ഫില്‍ട്ടനിലുള്ള സെന്റ്‌ ഗ്രിഗറി ദി ഗ്രേറ്റ്‌ ചർച്ചിൽ വി. കുര്‍ബാനയോടുകൂടി ഇടവക ദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.


തുടര്‍ന്ന് രണ്ടുമണിക്ക് വെസ്റ്റ് ബറി ഓണ്‍ ട്രിമ്മിലുള്ള ന്യൂമാന്‍ ഹാളില്‍ വച്ച് ഫാ. പീറ്റര്‍ കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ച ഇടവകദിനത്തില്‍ പ്രവാസ ജീവിതകാലത്ത് കുടുംബങ്ങള്‍ ഒത്തുകൂടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ഓര്‍മപ്പെടുത്തുകയുണ്ടായി.


തുടര്‍ന്ന് വിവിധ കലാകായിക പരിപാടികള്‍ നടത്തപ്പെട്ടു. ഇടവകാംഗങ്ങളുടെ വടംവലി കപ്പിള്‍ ഡാന്‍സ്, സ്‌കിറ്റ്, ഡാൻസുകൾ തുടങ്ങിയവ പ്രത്യേക അനുഭവമായി . സ്‌നേഹവിരുന്നോടുകൂടി ഈ വര്‍ഷത്തെ ഇടവകദിനം സമാപിച്ചു.


പരിപാടികള്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ആയ ജേക്കബ് ,തങ്കച്ചന്‍, ഷൈനി, ജിയോ (ട്രസ്റ്റി), മറ്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


പരിപാടികള്‍ വന്‍ വിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും മാനേജിംഗ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.


 

 ഇടവക ദിനത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക   




കൂടുതല്‍വാര്‍ത്തകള്‍.