CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 42 Seconds Ago
Breaking Now

ഡോ. കരണ്‍ സിംഗിന് സ്വീകരണം നല്കുന്നത് ഐ ഓ സി : മറ്റൊരു സംഘടനയ്ക്കും ബന്ധമില്ല - ദൽജിത് സിംഗ്

കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് ഡോ. കരണ്‍ സിംഗ് എം പിക്ക് ലണ്ടനിൽ നല്കുന്ന സ്വീകരണവുമായി ബന്ധപ്പെട്ട് അനാവശ്യമായി ഓ ഐ സി സി യുകെ ലണ്ടൻ റീജിയനിലുള്ള നാഷണൽ റീജിയൻ ഭാരവാഹികളുടെ പേരുപയോഗിച്ചതിൽ ശക്തമായ പ്രതിഷേധം ലണ്ടൻ റീജിയൻ പ്രസിഡണ്ട് ടോണി ചെറിയാൻ അറിയിച്ചു. യു കെയിലെ നാല്പ്പത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള സംഘടനയായ ഐ ഓ സി (ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ്‌ )യാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ സംഘടനയ്ക്ക് മറ്റൊരു സംഘടനയുടെയും പിന്തുണ വേണ്ട പരിപാടികൾ സംഘടിപ്പിക്കുവാൻ. എന്നാൽ പൊതുജനങ്ങളെ പറ്റിക്കുവാൻ വേണ്ടിയും  ഐ ഓ സി യിൽ കയറി കൂടുവാനും ചിലർ നടത്തുന്ന ഗൂഡശ്രമം ആണിതിന്റെ  പിന്നിൽ. എന്നാൽ സ്വീകരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ച്       അന്വേഷിക്കുമെന്നും ഓ ഐ സി സി യുകെയ്ക്കുണ്ടായ വിഷമത്തിൽ ഖേദം അറിയിക്കുന്നതായും ഐ ഓ സി പ്രസിഡണ്ട് ദൽജിത് സിംഗ് അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.