CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 20 Minutes 56 Seconds Ago
Breaking Now

ക്രിക്കറ്റ് : ബ്രിസ്റ്റോൾ മലയാളിയുടെ കിരീടത്തിൽ വീണ്ടും ഒരു പൊൻതൂവൽ കൂടി

ബ്രിസ്റ്റോൾ & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ലീഗിൽ ഇന്നലെ ബ്രിസ്റ്റോൾ പേജ് പാർക്കിൽ നടന്ന മത്സരത്തിൽ ബ്രിസ്റ്റോൾ മലയാളി ടീം ആതിഥേയരായ ബ്രിസ്ക ക്രിക്കറ്റ് ടീമിനെ പരാജയപ്പെടുത്തിയാണ് അത്യുജ്ജ്വല വിജയം നേടിയത്. ഈ വിജയത്തോടെ ഏറ്റവും കൂടുതൽ വിജയം നേടുന്ന മലയാളി ടീം എന്ന ബഹുമതിക്ക് ബ്രിസ്റ്റോൾ മലയാളി ക്രിക്കറ്റ് സ്പോർട്സ് ക്ലബ്‌ അർഹമായി. ടോസ് നേടിയ ബ്രിസ്റ്റോൾ മലയാളി ടീം ബ്രിസ്കയെ ബാറ്റിങ്ങിന് അയക്കാനുള്ള മനു വാസുപണിക്കരുടെ തീരുമാനം നിർണ്ണായകമായി.


ആദ്യ ഓവറുകളിൽ തന്നെ ബ്രിസ്ക ക്രിക്കറ്റ് ടീമിന്റെ വിക്കറ്റുകൾ നേടാൻ കഴിഞ്ഞത് ബ്രിസ്റ്റോൾ മലയാളിയുടെ ബൗളിംഗ് മികവ് പ്രകടമാക്കുന്നു. 42 ഓവറിൽ 143 റണ്‍സിനു ബ്രിസ്ക ക്രിക്കറ്റ് ടീം ഓൾഔട്ട്‌ ആയി. 11 ഓവറിൽ 4 വിക്കറ്റ് എടുത്ത ആനന്ദും, 8 ഓവറിൽ 3 വിക്കറ്റ് എടുത്ത ബെന്നി കുളങ്ങരയും, അത് പോലെ 10 ഓവറിൽ 3 വിക്കറ്റ് എടുത്ത ജോബിനും ആണ് കളിയിലെ കേമന്മാർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബ്രിസ്റ്റോൾ മലയാളിക്ക് സ്വപ്ന തുല്യമായ തുടക്കമാണ് ആനന്ദും, ബിനുവും നൽകിയത്. പിന്നീടു തുടരെ തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടമായത് ടീമിനെ പ്രതിരോധത്തിലേക്ക് നയിച്ചു. പിന്നീടു എത്തിയ ബെന്നി കുളങ്ങരയും ഡെൽമിയും ടീമിനെ പയ്യെ പയ്യെ വിജയത്തിനടുത്ത് എത്തിച്ചു. ബെന്നി കുളങ്ങരയുടെ വിക്കറ്റ് നഷ്ടമായതിനു ശേഷം എത്തിയ ആസിഫ് തന്റെ സ്വത സിദ്ധമായ ശൈലിയിലൂടെ 33 ഓവറിൽ അഞ്ചാം ബോൾ ഫോർ അടിച്ച് ബ്രിസ്റ്റോൾ മലയാളിയുടെ വിജയം ഒരിക്കൽ ക്കൂടി ആവർത്തിച്ചു.


കളിക്ക് ശേഷം മാന്‍ ഓഫ് ദി മാച്ചായ ആനന്ദിനും മൂന്നിലധികം വിക്കറ്റുകള്‍ നേടിയ ബെന്നി കുളങ്ങരയ്ക്കും ജോബിനും ടീമിന്റെ സ്‌പോണ്‍സറായ ജോഷി സേവ്യര്‍ കാഷ് അവാര്‍ഡുകള്‍ നല്‍കി.

ടീം അംഗങ്ങൾ 

മനു വാസു പണിക്കര്‍ (ക്യാപ്ട്ടൻ ),മനോജ് വര്‍ഗീസ്, ബെന്നി കുളങ്ങര, ജോബിന്‍ , ജോഷി സേവ്യർ,വിജയ്,ആനന്ദ്, ജിനേഷ്, ഐസക്, ഡെല്‍മി, ആസിഫ്.




കൂടുതല്‍വാര്‍ത്തകള്‍.