ജോണ്‍ ജേക്കബിനൊപ്പം കുട്ടനാട്ടില്‍ കാര്‍ഷക ഫെഡറേഷന് കെട്ടിപ്പടുക്കുകയും കുട്ടനാട്ടിലെ കേരള കോണ്‍ഗ്രിന്റെ ആദ്യകാല നേതാക്കളിലൊരാളുമായ തോമസ് ജോസഫ് കുട്ടനാട്ടിലെ കര്‍ഷകരുടെ അവകാശ സമരങ്ങളിലെ മുന്നണി പോരാളിയായിരുന്നു. കേരളാ കോണ്‍ഗ്രസ് കുട്ടനാട് നിയോജകമണ്ഡലം പ്രസിഡന്റ് കേരള കര്‍ഷക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി, കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെംമ്പര്‍ , കേരളാ അഗ്രികള്‍ച്ചറല്‍ അഡ്വസറി ബോര്‍ഡ് മെംമ്പര്‍ കേരളാ ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് ബോര്‍ഡ് മെംമ്പര്‍ , എടത്വാ വൈഎംസിഎ കുട്ടനാടിന്റെ ദീര്‍ഘകാല സെക്രട്ടറി എന്നീ നിലകളില്‍ കുട്ടനാടിന്റെ സാമൂഹ്യപ്രവര്‍ത്തന മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വം ആയിരുന്നു തോമസ്.
ബര്‍മിംങ്ഹാമില്‍ ഈ മാസം 29ന് നടക്കുന്ന കുട്ടനാട് സംഗമത്തിന്റെ ജനറല്‍ കണ്‍വീനറും പ്രവാസി കേരള കോണ്‍ഗ്രസിന്റെ ബര്‍മിങ്ഹാമിലെ പ്രമുഖ നേതാവും മിഡ്ലാന്ന്റിലെ മലയാളി സംഘടനയായ മെക്കയുടെ പ്രസിഡന്റുമായ ജോബന്‍ തോമസ് കരിക്കുംപള്ളി മകനും മിനി ജോബന്‍ മരുമകളും. തിങ്കളാഴ്ചരണ്ടുമണിക്ക് എടത്വാ സെന്റ് തോമസ് ജോര്‍ജ്ജ് ഫെറോന പള്ളിയിലാണ് സംസ്കാരം. പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണല്‍ കമ്മിറ്റിയംഗം ജോണ്സണ് ജോര്‍ജ്ജ് കളപ്പുരക്കലിന്റെ നേതൃത്വത്തില്‍ ലസ്റ്ററില്‍ വച്ച് നടന്ന അനുശോചന യോഗത്തില്‍ ജോര്‍ജ് എടത്വ അനുശോചനം പ്രമേയം അവതരിപ്പിക്കും.
ജോര്‍ജ്ജ് കുട്ടി കളപ്പുരയ്ക്കല്‍ -ലസ്റ്റര്‍ , ജോര്‍ജ്ജി പുളിക്കത്ര -ലസ്റ്റര്‍ , സുബിന് പെരുമ്പള്ളി -ബ്രാഡ്ഫോര്‍ഡ്, ഷെല്ലി എബ്രഹാം -പീറ്റര്‍ ബറോ, സജി സേവ്യര്‍ -ബ്ലാക്ക്പൂള്‍ , റൂബി കുഴിവേലിക്കളം -ഷെഫീല്‍ഡ്, സിന്നി കാനാചേരി -ചോര്‍ളി, ആന്റണി പുറവടി -ലിവര്‍പൂള്‍ , സാനിച്ചന്‍ എടത്വാ -സ്കോട്ട്ലാന്റ്, ഫിലിപ്പ് എബ്രഹാം -വെയില്‍സ് , ജോബ് ഓടേറ്റില്‍ -വാറ്റ്ഫോര്ട്, യേശുദാസ് ഓടേററില് - ബര്‍മിങ്ഹാം, ബിന്നി ജേക്കബ് -ലണ്ടന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ഭവനത്തിലെത്തി പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആദരവും അനുശോചനവും അറിയിക്കാന്‍ അഡ്വ. ജോര്‍ജ് മാത്യുവിനെയും ഫിലിപ്പ് ജോര്‍ജിനെയും യോഗം ചുമതലപ്പെടുത്തി.