CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 51 Seconds Ago
Breaking Now

ബ്രിസ്റ്റോളിനെ കേരളമാക്കിയ ബ്രിസ്ക കലാമേള

മലയാളിയുടെ കലാവാസനകളും ഒത്തൊരുമയും ലയിച്ചു ചേർന്നപ്പോൾ ഇന്നലെ ബ്രിസ്റ്റോൾ ഒരു കൊച്ചു കേരളമായി പുനരാവിഷക്കരിക്കപ്പെട്ടു.

മലയാളിയുടെ കലാവാസനകളും ഒത്തൊരുമയും ലയിച്ചു ചേർന്നപ്പോൾ ഇന്നലെ ബ്രിസ്റ്റോൾ ഒരു കൊച്ചു കേരളമായി മാറിയെന്ന് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ വിഭാഗത്തിലെ സീനിയർ ഗവേഷകൻ ഡോ. ജിംസണ്‍ മാത്യു അഭിപ്രായപ്പെട്ടു. ബ്രിസ്ക നടത്തിയ രണ്ടാം കലാമേളയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു.  


ശനിയാഴ്ച രാവിലെ മുതൽ വിവിധ ഇനങ്ങളിലായി 3 വേദികളിൽ 248 പേർ മാറ്റുരച്ച കലാമേള മലയാളികൾക്കിടയിൽ ആത്മ വിശ്വാസത്തിന്റെ വിത്ത്‌ പാകി. രാവിലെ പത്തു മണിയ്ക്കാരംഭിച്ച രജിസ്ട്രേഷന് ശേഷം നടന്ന സമ്മേളനത്തിൽ വച്ച് ബ്രിസ്ക് പ്രസിഡന്റ്‌ ജോജി കുര്യാക്കോസ്, കണ്‍വീനർ കൂടിയായ ആർട്സ് സെക്രട്ടറി കിഷൻ പയ്യന്ന, വൈസ് പ്രസിഡന്റ്‌ ജോണ്‍സണ്‍ തോമസ്‌, ട്രഷറർ രാജു മോൻ പി. കെ., ബാബു അളിയത്ത്, മുൻ ആർട്സ് സെക്രട്ടറി റോണി എബ്രഹാം, ജോർജ്ജ് ലൂക്ക്, രാജേഷ്‌ ജോസഫ്‌, സണ്ണി ജോസഫ്‌, തോമസ്‌ മാത്യൂ, ബിനോയി മാണി, റെജി ജോണ്‍ , സജി വർഗീസ്‌ , മനോജ്‌ ഡൊമിനിക്ക്, സിജു തോമസ്‌, ജോർജ്ജു എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.


കൗണ്‍സിലർ ടോം ആദിത്യ, കേരള റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജോസ് ഡൊമിനിക്ക് എന്നിവർ ആശംസകൾ നേർന്നു. ബ്രിസ്ക വെബ്‌സൈറ്റിന്റെ ഉത്ഘാടനം മുൻ പ്രസിഡന്റ്‌ ജോമോൻ സെബാസ്റ്റ്യൻ നിർവഹിച്ചു.
ജനപ്രീതി നേടിയ പുരുഷ കേസരി - മലയാളി മങ്ക മത്സരത്തിൽ കേസരിയായി ജേക്കബ്‌ വര്ഗീസും മലയാളി മങ്കയായി തുഷാര സിജുവും തിരഞ്ഞെടുക്കപ്പെട്ടു. സജി മാത്യൂ , ലിസ റോണി എന്നിവർ രണ്ടാം സ്ഥാനത്തെത്തി.  




കൂടുതല്‍വാര്‍ത്തകള്‍.