CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 47 Seconds Ago
Breaking Now

യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍ ഷെഫ് വിജയുടെ നിറസാന്നിധ്യം

ജൂലൈ എഴിന് ന്യൂവാര്‍ക്ക് ഷോ ഗ്രൗണ്ടില്‍ നടത്തപ്പെടുന്ന പന്ത്രണ്ടാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍ ഇക്കുറിയും ഭക്ഷണശാല ഒരുക്കിയിരിക്കുന്നത് ഷെഫ് വിജയ് ആണ്. ജൂലൈ ആറിലെ മാഞ്ചസ്റ്റര്‍ തിരുനാളിനും ഷെഫ് വിജയുടെ സാന്നിധ്യമാണ്.

വളരെ മിതമായ നിരക്കില്‍ രുചിയേറും വിഭവങ്ങള്‍ നിരവധി ഭക്ഷണ ശാലകളിലായി വിളമ്പുന്ന ഷെഫ് വിജയ് ക്‌നാനായക്കാര്‍ക്ക് സുപരിചതനാണ് .


കോഫി ചായ, ബോട്ടിൽഡ് വെള്ളം, ജൂസ് എന്നിവ അമ്പത് പെൻസിനും , നാല് സമൂസ പക്കോറ, രണ്ട് പഴംപൊരി എന്നിവ ഒരു പൗണ്ടിനും, ചിക്കന്‍ 65, മസാല ഫ്രൈസ് ഫിഷ്, വെജി. ന്യൂഡില്‍സ് , നാല് വടയും ചമന്തിയും എന്നിവ രണ്ട് പൗണ്ടിനും, മസാല ദോശ, ഗീ ദോശ, ചിക്കന്‍ ബിരിയാണി എന്നിവ മൂന്ന് പൗണ്ടിനും ലഭ്യമാക്കും. ഒരേ സമയത്ത് പതിനായിരം വ്യക്തികൾക്ക് ഭക്ഷണം വിളമ്പുവാനുള്ള സൗകര്യങ്ങള്‍ ഷെഫ് വിജയ്ക്കുണ്ട്.

കണ്‍വെന്‍ഷന്‍ ആരംഭം മുതല്‍ അവസാനം വരെ ഭക്ഷണശാല തുറന്ന് പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷം റാലി ആരംഭിച്ച സമയത്ത് അര മണിക്കൂര്‍ നേരത്തേയ്ക്ക് ഭക്ഷണശാല പ്രവര്‍ത്തിച്ചിരുന്നില്ല. ഇത്തവണയും അങ്ങനെ തന്നെയാവാനാണ് സാധ്യത.




കൂടുതല്‍വാര്‍ത്തകള്‍.