CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 41 Seconds Ago
Breaking Now

നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ രണ്ടാം തപസ്സ് ധ്യാനം, ഒക്ടോബര്‍ 4,5,6 തിയതികളില്‍

സന്ദര്‍ലാന്റ്: സ്വയം വിശുദ്ധീകരണത്തിലൂടെ നല്ല ദൈവമക്കളായി മാറുവാനും, സ്വര്‍ഗീയ പിതാവിനോടുള്ള വിശ്വാസം പ്രഖ്യപിക്കുവാനുമായി, കേരളത്തിലും പുറത്തും സുവിശേഷപ്രഘോഷനത്തിലൂടെ അനേകായിരങ്ങളെ ക്രൈസ്തവ സ്‌നേഹത്തിന്റെ പുതു വഴിത്താരയിലൂടെ വഴിനടത്തിയ ബഹു. ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ (ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസ്സം നീണ്ടു നിൽക്കുന്ന തപസ് ധ്യാനം നോർത്ത് ഈസ്റ്റില്‍ വെച്ച് ഒക്ടോബര്‍ 4,5,6 തിയതികളില്‍ (വെള്ളി, ശനി,ഞായർ) നടത്തപെടുന്നു. പ്രവാസ്സജീവിതത്തിന്റെ പിരി മുറുക്കങ്ങളില്‍ നിന്നും മറ്റു അസ്വസ്ഥതകളില്‍ നിന്നും വിടുതല്‍ പ്രാപിപ്പാനും അതുവഴി യേശുസ്‌നേഹം നേടുവാനുമായുള്ള ഈയവസരം വിനിയോഗിക്കണമെന്ന് സീറോ മലബാര്‍ ചാപ്ലിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

ധ്യാന വേദി :

CARMALITE CONVENT, NUNNERY LANE, DARLINGTON. DL3 9PN.

കൂടുതല്‍ വിവരങ്ങള്‍്ക്ക് : 07912344516, 07590516672




കൂടുതല്‍വാര്‍ത്തകള്‍.