ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എഐസിസി ഫോറിന് അഫയേഴ്സ് കമ്മിറ്റി ചെയര്‍മാനുമായ ഡോ. കരണ്‍ സിങ് എംപിക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ ലണ്ടനില്‍ വമ്പിച്ച സ്വീകരണം നല്കി.
ഒ ഐ സി സി യുകെയും സ്വീകരണയോഗത്തില്‍ പങ്കുചേര്‍ന്നു. ഒഐസിസി യുകെയ്ക്ക് ഐഒസി യുകെയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഡോ. കരണ്‍ സിങ് നേരത്തേ അനുമതി നല്‍കിയിരുന്നു. ഇതിനു ശേഷമുള്ള ആദ്യ സ്വീകരണ യോഗമാണ് നടന്നത്. ജൂണ്‍ 23 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ലണ്ടനിലെ മാരിയറ്റ് ഹോട്ടലിലെ ബര്ലിഗ്ടണ് ഹാളിലായിരുന്നു വേദി.യോഗത്തില്‍ ഐഒസി യുകെ പ്രസിഡന്റ് ദല്‍ജിത് സിങ് സഹോട അധ്യക്ഷനായിരുന്നു. ഐഒസി കേരള ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ലക്സണ്‍ കല്ലുമാടിക്കല്‍ ,ഒഐസിസി യുകെ കണ്‍വീനര്‍ ടി. ഹരിദാസ്, ജോയിന്റ് കണ്‍വീനര്‍ കെ.കെ. മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് വിശിഷ്ടാതിഥിയെ സ്വീകരിച്ചത്. കൂടാതെ മഹേഷ് മിച്ചം, പ്രദീപ് ഗീര്‍ , സുനില്‍ ചോപ്ര എന്നിവരും സന്നിഹിതരായിരുന്നു.
ലിവിയാമോള് ,ആല്വിന് ആന്റണി, ലിന്റോസ് എബ്രഹാം, അന്‍ജലീന അന്റോ എന്നിവര്‍ ആലപിച്ച പ്രാര്‍ത്ഥനാഗീതത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ലക്സണ്‍ കല്ലുമാടിയ്ക്കല്‍ കാര്യപരിപാടികള്‍ വിശദീകരിച്ച് ആശംസകള്‍ നേര്‍ന്നു. ദല്‍ജിത് സഹോട സ്വാഗതം ആശംസിച്ചു. ഡോ.ആനന്ദ് ഗുപ്ത സംസ്കൃത ഭാഷയില്‍ ഡോ.കരണ്സിംഗിനെപ്പറ്റി സംസാരിച്ച് മന്ത്രങ്ങള്‍ ഉരുവിട്ടത് സദസിന് പുതിയൊരനുഭവമായി. ആല്വിന് ആന്റണി, ലിവിയാമോള് എന്നിവരുടെ ബോളിവുഡ് ഡാന്‍സ് ഏറെ മികച്ചതായിരുന്നുവെന്ന് ഡോ.കരണ്‍സിംഗ് അഭിപ്രായപ്പെട്ടു.
ലണ്ടന്‍ സൗത്ത്വാര്‍ക്ക് ഡെപ്യൂട്ടി മേയര്‍ സുനില്‍ ചോപ്ര, ലണ്ടനിലെ നെഹ്റു സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ഗൗരീശങ്കര്‍ , മൊഹീന്ദര്‍സിംഗ് കൗര്‍ , ഒഐസിസി യൂറോപ്പ് കോര്‍ഡിനേറ്റര്‍ ജിന്സണ് എഫ് വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ച ഡോ.കരണ്‍സിംഗ് ചരിത്രപാരമ്പര്യമുള്ള ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്പ്പിയ്ക്കുകയും ഇന്‍ഡ്യയുടെ പുരോഗതിയ്ക്കായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്ന പൗരബോധമുള്ള ഇന്ഡ്യാക്കാരെന്ന നിലയില്‍ ബ്രിട്ടനില്‍ താമസിയ്ക്കുന്ന ഐഒസി, ഒഐസിസി അംഗങ്ങളെ അഭിനന്ദിച്ചു.
ബ്രിസ്റേറാള്‍ കൗണ്‍സിലര്‍ ടോം ആദിത്യ, ഗ്ളോബല്‍ പ്രവാസി കൗണ്‍സില്‍ ചെയര്മാന് സാബു കുര്യന് മന്നാകുളം, ഒ ഐ സി സി നാഷണല്‍ കമ്മറ്റിയംഗങ്ങളായ ബിജു കോശി, നോയച്ചന് അഗസ്ററിന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മനോജ് ശിവ, സൂരജ് എന്നിവര്‍ വാദ്യോപകരണങ്ങളില്‍ അവതരിപ്പിച്ച ഇന്‍ഡ്യന്‍ സംഗീതമേളം ഏവരേയും ആകര്‍ഷിച്ചു.
പ്രോഗ്രാമിന്റെ വിജയത്തിനായി ഒരു കമ്മറ്റിയെയും തെരഞ്ഞെടുത്തിരുന്നു. കമ്മറ്റിയുടെ ചെയര്‍മാനായി മഹേഷ് മിച്ചം, ബിജു കല്ലമ്പലം(വൈസ് ചെയര്മാന്), കമ്മറ്റിയംഗങ്ങളായി ആന്റണി മാത്യു, സുനു ദത്ത്, സുരേഷ് ബാബു, സുമലാല്‍ മഹാദേവ്, ആനന്ദ് കുറുപ്പ്, അരുണ്‍ രാജ്, ഷമീര്‍ മലപ്പുറം, ജവഹര്‍ലാല്‍, സുനില്‍ മേനോന് എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഐഎന്‍ഒസി കേരളാ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ലക്സണ്‍ കല്ലുമാടിയ്ക്കലാണ് പരിപാടിയുടെ മുഖ്യസംഘാടകനായി പ്രവര്‍ത്തിച്ചത്. കുറഞ്ഞകാലയളവില്‍ ഇത്തരമൊരു ഘനഗംഭീരമായ പരിപാടി സംഘടിപ്പിച്ച ലക്സനെ ഡോ.കരണ്‍സിംഗും ഐഒസിയും അഭിനന്ദിച്ചു. നവീന്‍ -അഞ്ജു ദമ്പതികളായിരുന്നു പരിപാടിയുടെ കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാര്‍ .