CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 2 Minutes 2 Seconds Ago
Breaking Now

പട്ടയം - വാക്കുപാലിക്കാതെ സർക്കാർ ജനങ്ങളെ അപമാനിക്കുന്നു : സീറോ മലബാർ സഭ അൽമായ കമ്മീഷൻ

തൊടുപുഴ : പട്ടയ പ്രശ്നത്തിൽ വാഗ്ദാനങ്ങളും ഉറപ്പുകളും നൽകുകയും തുടർച്ചയായി ലംഘിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാർ ഹൈറേഞ്ച് ജനതയെ നിരന്തരം വഞ്ചിക്കുകയും അപമാനിക്കുകയുമാണെന്നു സീറോ മലബാർ സഭ അൽമായ കമ്മീഷൻ .

കർഷകസ്നേഹം പ്രസംഗിക്കുകയും  നിയമനിർമ്മാണത്തിലൂടെ പട്ടയം നിഷേധിക്കുകയും ചെയ്ത ഇ ടതു  വലതു സർക്കാരുകളുടെ ജനവിരുദ്ധ നിലപാടുകൾ ഇതിനോടകം ജനങ്ങൾക്കു ബോധ്യപ്പെട്ടിട്ടുണ്ട് . 1977-നു  മുമ്പുള്ള കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം എന്ന പ്രഖ്യാപനത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടു പോകുവാൻ സർക്കാരിനെ അനുവദിക്കുകയില്ലെന്ന് അൽമായ കമ്മീഷൻ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു . 

2014-ലെ ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയ നേതൃത്വങ്ങൾ നടത്തുന്ന അടവുനയവും കർഷകസ്നേഹം വിലപ്പോവില്ല. പുത്തൻ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വിഡ്ഢികളാക്കാമെന്നും പട്ടയ സമരത്തിന്റെ മറവിൽ രാഷ്ട്രീയനേട്ടം കൊയ്യാമെന്നും ആരും കരുതേണ്ടതില്ല. രാഷ്ട്രീയ പാർട്ടികളുടെ അടിമകളും ചട്ടുകങ്ങളുമാകാതെ ജനങ്ങളോടൊപ്പം ജനപ്രതിനിധികൾ തയ്യാറാകണം. ജനകീയപ്രശ്നങ്ങളോട് ആത്മാർതഥ ഉള്ളവരാണിവരെങ്കിൽ പട്ടയസമരം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ നൽകിയ അംഗീകാരവും സ്ഥാനമാനങ്ങളും ഉപേഷിച്ച്  യഥാർത്ഥ ജനസേവകരായി ജനമദ്ധ്യത്തിലേക്കിറങ്ങുവാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്നും അഡ്വ. വി. സി. സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു. 

 






കൂടുതല്‍വാര്‍ത്തകള്‍.