CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 32 Minutes 41 Seconds Ago
Breaking Now

ഇപ്സ് വിച്ചിലെ പിഷാരടി - റോമ സ്റ്റേജ് ഷോ നിറസന്ധ്യയുടെ വേദി മാറ്റി

യുകെ മലയാളികൾ പ്രതീഷയോടെ കാത്തിരിക്കുന്ന പിഷാരടി റോമ സ്റ്റേജ് ഷോ നിറസന്ധ്യയുടെ വേദി സഫോക്ക് വണ്‍ അക്കാദമി സിക്സ്ത് ഫോറം കോളേജിലെ അത്യാധുനിക തീയേറ്ററിലേക്ക് മാറ്റിയതായി സംഘാടകരായ കേരള കൾച്ചറൽ അസോസിയേഷനും കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്കൂളും അറിയിച്ചു. ലണ്ടൻ റോഡിലെ ഹോളിഡേ ഇൻ ഹോട്ടലിന് എതിർവശമാണ് സഫോക്ക് വണ്‍ അക്കാദമി സിക്സ്ത് ഫോറം കോളേജ്. 

സഫോക്ക് വണ്‍ അക്കാദമി സിക്സ്ത് ഫോറം കോളേജ് ഡ്രാമ തീയേറ്റർ ആധുനിക സൗകര്യങ്ങളോടെ എയർ കണ്ടീഷൻ ചെയ്തതാണ്. ഉയരവും വലുപ്പവും ക്രമീകരിക്കാൻ കഴിയുന്ന മൂവിംഗ് ബാൽക്കണിയാണ് ഇവിടത്തെ മുഖ്യ സവിശേഷത .   

കലയുടെ കാഴ്ചപ്പൂരമായ നിറസന്ധ്യ ഈ മാസം 30- ന് ഞായറാഴ്ച രാവിലെ പത്തരയ്ക്കാണ്‌ അരങ്ങേറുന്നത്. കാണികളുടെ മനം നിറക്കുന്ന നിരവധി പരിപാടികൾ മറക്കാനാകാത്ത അനുഭവമായിരിക്കും ഉണ്ടാക്കുക .

കൂടുതൽ വിവരങ്ങൾക്ക് ഇവെന്റ്റ് കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടുക 

ശ്രീ.ജോബി -  07595232016 

ശ്രീ. സെബാസ്റ്റ്യൻ -  07828897358

ശ്രീ . സിജോ -  - 07877633185 എന്നിവരെ ബന്ധപ്പെടുക. 

പുതിയ വേദിയുടെ വിലാസം: 

Suffolk One 6th Form College, Scrivener Drive, Ipswich, Suffolk, IP8 3SU




കൂടുതല്‍വാര്‍ത്തകള്‍.