CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 9 Minutes 12 Seconds Ago
Breaking Now

രാജകീയമായി ബ്രിസ്റ്റോൾ, ബാസിൽഡണ്‍.... കണ്‍വെൻഷന് ഇനി ഒരാഴ്ച മാത്രം

ബർമിംഗ് ഹാം യൂറോപ്യൻ - യു.കെ.കെ.സി.എ കണ്‍വൻഷന് ഒരാഴ്ച മാത്രം അവശേഷിക്കേ യൂണിറ്റുകൾ എല്ലാം റാലിക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. വിനോദ് മാണി കിഴക്കേനടയിലിന്റെ നേതൃത്വത്തിൽ റാലിക്കുള്ള ക്രമീകരണങ്ങൾ ഊർജ്ജിതമായി നടക്കുന്നു.

സണ്ണി മൈലാടുംപാറ (കെന്റ്), ജസ്റ്റിൻ ആകശാല (വിഗൻ), സാജു ലൂക്കോസ് പാണാംപറമ്പിൽ (ലിവർപൂൾ ), രേണു തച്ചേട്ട് (ഹെറിഫോർഡ്) എന്നിവരോടൊപ്പം പരിചയ സമ്പന്നനായ വിനോദ് മാണിയും ചേരുമ്പോൾ ഇത്തവണ റാലി പടുകൂറ്റൻ പ്രകടനമാകും എന്ന കാര്യത്തിൽ സംശയമില്ല. 

ഇതേ സമയം ഗ്രൂപ്പ്‌ 'എ' യിൽ  മത്സരിക്കുന്ന ബ്രിസ്റ്റൽ യുണിറ്റും, ഗ്രൂപ്പ്‌ 'ബി 'യിൽ മത്സരിക്കുന്ന ബാസിൽഡണ്‍ ഗ്രൂപ്പും രാജകീയമായിട്ടാണ് റാലിയിൽ സംബന്ധിക്കാൻ എത്തുന്നത് . മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി വർണ്ണ മനോഹരമായിട്ടാണ് ഇരു യുണിറ്റും റാലിയിൽ സംബന്ധിക്കാൻ എത്തുന്നത്. 


യൂറോപ്യൻ  കണ്‍വെൻഷൻ അടുത്ത വെള്ളിയാഴ്ച രാവിലെ ആരംഭിക്കും. മാഞ്ചസ്റ്റർ തിരുനാൾ ശനിയാഴ്ചയും യു.കെ.കെ.സി.എ കണ്‍വൻഷൻ ഞായറാഴ്ചയും  നടക്കും .  




കൂടുതല്‍വാര്‍ത്തകള്‍.