CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 15 Minutes 37 Seconds Ago
Breaking Now

ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സംഭവം കൊല്ലത്ത്

ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടേയും മകള്‍ ക്ഷേത്രയാണ് മരിച്ചത്.

ക്ഷേത്രോത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലത്താണ് നടുക്കുന്ന സംഭവം. കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കിനോട് അനുബന്ധിച്ചുണ്ടായ ആഘോഷത്തിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് അപകടം സംഭവിച്ചത്.

ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടേയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. വണ്ടിക്കുതിര വലിക്കുന്നതിനിടെയായിരുന്നു സംഭവം.

നല്ല തിരക്കായിരുന്നു ക്ഷേത്രത്തില്‍. മാതാപിതാക്കളുടെ കൈയ്യില്‍ നിന്നും പിടിവിട്ട് കുട്ടി തിരക്കിലകപ്പെടുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.