CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 25 Minutes 7 Seconds Ago
Breaking Now

ബ്രിസ്റ്റോൾ മലയാളിയുടെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി

ബ്രിസ്റ്റോളിലെ മലയാളികളെ വീണ്ടും അഭിമാനത്തിന്റെ കൊടുമുടിയിലെക്കുയർത്തിക്കൊണ്ട് ബ്രിസ്റ്റോൾ മലയാളി ക്ലബിന് ബ്രിസ്റ്റോൾ ആന്റ് ഡിസ്ട്രിക്ട് ക്രിക്കറ്റ് ലീഗിൽ വീണ്ടും ജയം

ബ്രിസ്റ്റോൾ ആന്റ് ഡിസ്ട്രിക്ട് ക്രിക്കറ്റ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബ്രിസ്റ്റോൾ മലയാളി ടീം ചർച്ച് വെയ്സ് ടീമിനെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവും കൂടുതൽ വിജയം നേടുന്ന മലയാളി ടീമായി തീർന്നിരിക്കുകയാണ് ബ്രിസ്റ്റോൾ മലയാളി ക്രിക്കറ്റ് സ്പോർട്സ് ക്ലബ്.

ബ്രിസ്റ്റോൾ മലയാളിക്ക് എന്താ കൊമ്പുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു കഴിഞ്ഞ ദിവസം നടന്ന മത്സര വിജയം. കഴിഞ്ഞ ദിവസം നടന്ന മത്സര വിജയം ബ്രിസ്റ്റോൾ മലയാളികൾക്ക് മൊത്തം അഭിമാനവും അഹങ്കാരവും നൽകുന്നതാണ്.  പിന്നിടുന്ന മേഖലകളിലെല്ലാം ചരിത്രം തീർക്കുന്ന ബ്രിസ്റ്റോൾ മലയാളികൾക്ക് മറ്റൊരു പൊൻത്തൂവൽ കൂടി.  ഈ സീസണിലെ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കാം എന്ന ഉറച്ച വിശ്വാസത്തിലാണ് മനു വാസു പണിക്കരുടെ നേതൃത്വത്തിലുള്ള ബ്രിസ്റ്റോൾ മലയാളി ടീം. 

കഴിഞ്ഞ ദിവസം ടോസ് നഷ്ടപ്പെട്ട് ഫാസ്റ്റ് ബൗളിങ്ങിന് അനുയോജ്യമായ ഇംഗ്ലീഷ് പിച്ചിൽ ബാറ്റിങ്ങിന് ഇറങ്ങിയ ബ്രിസ്റ്റോൾ മലയാളി ടീം ഒരു പതർച്ചയും കൂടാതെ അനായാസം ബാറ്റ് വീശിയപ്പോൾ പിറന്നത് 45 ഓവറിൽ 241 റണ്‍സ്.  സ്വപ്ന തുല്യമായ തുടക്കം ലഭിച്ചെങ്കിലും, വിക്കറ്റുകൾ വീഴുന്നതിനിടയിലും റണ്‍ റേറ്റ്     ഉയർത്തുവാൻ സാധിച്ചത് ബ്രിസ്റ്റോൾ മലയാളീ ടീം മികച്ച ഫോമിൽ ആയത് ഒന്ന് കൊണ്ട് മാത്രമാണ്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചർച്ച്വെയ്സിന് ബ്രിസ്റ്റോൾ മലയാളി ടീമിന്റെ ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ നന്നേ പാടുപെടേണ്ടിവന്നു. 5 വിക്കറ്റെടുത്ത ഐസക്കും 2 വിക്കറ്റ് വീതമെടുത്ത ജോബിനും ആനന്ദും അക്ഷരാർത്ഥത്തിൽ ചർച്ച്വെയ്സിനെ തകർച്ചയുടെ പടുക്കൂടാരത്തിലെത്തിച്ചു. 161 റണ്‍സിനു ഓൾ ഔട്ടാകുമ്പോൾ ബ്രിസ്റ്റോൾ മലയാളികൾക്കിടയിൽ ആത്മാഭിമാനത്തിന്റെ നിമിഷം. 

ബാറ്റിങ്ങിൽ ആനന്ദ് - 49 റണ്‍സ്, വിജയ്‌ - 27 റണ്‍സ്, ഡെൽമി - 52 റണ്‍സ്, മനോജ്‌ വർഗീസ്‌ - 24 റണ്‍സ്, രാകേഷ് - 22 റണ്‍സ്. ഡെൽമിയാണ് ഇന്നത്തെ കളിയിലെ മാൻ ഓഫ് മാച്ച്.   

ടീം അംഗങ്ങൾ: മനു വാസുപ്പണിക്കർ , മനോജ് വർഗീസ്‌, ജോബിൻ, ആസിഫ്, ജിനേഷ്, രാഗേഷ്, ആനന്ദ്, ഡെൽമി, ഐസക്, ബെന്നി കുളങ്ങര, വിൽസണ്‍ .

ഐസക്ക്  

ഡെൽമി

ആനന്ദ്‌ 




കൂടുതല്‍വാര്‍ത്തകള്‍.