CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 11 Minutes 48 Seconds Ago
Breaking Now

നോട്ടിംങ്ങ് ഹാം ഇളകി മറിഞ്ഞു, മർക്കസ് ഗാർവെയ് ജനക്കടലായി മാറി, നിറ സന്ധ്യ നിറഞ്ഞ സന്ധ്യയായി

ജൂലൈ 6 - 2013, മുദ്ര ആർട്സ് നോട്ടിങ്ങ്ഹാമിൽ ചരിത്രമെഴുതി. മുദ്രയുടെ തൊപ്പിയിൽ മറ്റൊരു പൊൻത്തൂവൽ കൂടി. അതെ ജൂലൈ 6, അങ്ങിനെ മുദ്രയുടെ ഡയറിയിൽ തങ്കലിപികളാൽ എഴുതിയ ദിവസം. 

4.30 മുതൽ ആളുകൾ വരാൻ തുടങ്ങിയെങ്കിലും 5 മണി കഴിഞ്ഞപ്പോഴേക്കും സുനാമി തിരകൾ പോലെ ആളുകൾ ഒഴുകിയെത്തി. 5.30 ആയപ്പോഴേക്കും മർക്കസ് ഗാർവെയ് നിറഞ്ഞു കഴിഞ്ഞു. എക്സ്ട്രാ സീറ്റ്‌ പിന്നീട് ഇട്ടു കൊടുത്തെങ്കിലും പിന്നാലെ വന്നവരും, എക്സിക്ക്യൂട്ടീവ് അംഗങ്ങളും പിന്നിൽ നിന്ന് കൊണ്ടാണ് സ്റ്റേജ് ഷോ ആസ്വദിച്ചത്.  

മുദ്രയുടെ ചെണ്ടമേളം 6.15 ന് ആരംഭിച്ചു. അഭിലാഷ്, ജിയോ, രഞ്ജിത് എന്നിവർ ചെണ്ടമേളത്തിന് നേതൃത്വം നല്കി. താളങ്ങൾ മാറി മാറി കൊട്ടി ഉത്സവ പ്രതീതി ഉണർത്തി, നിറസന്ധ്യക്ക്‌ വരവേല്പ്പ് നല്കി.

അതിനു ശേഷം മുദ്രയുടെ ഇവെന്റ്റ് മാനേജർ സേവ്യർ ഡൊമിനിക്ക് സ്വാഗത പ്രസംഗം നടത്തി. മാളു പിള്ളയുടെയും സംഘത്തിന്റെയും, മുദ്രയുടെ തീം സോങ്ങിനു ചുവടു വച്ച് ചെയ്ത വെൽക്കം ഡാൻസ് കാണികളിൽ ഒരു നൂതന അനുഭവം ഉളവാക്കിക്കൊണ്ട് പിഷാരടിയെയും സംഘത്തിനെയും നോട്ടിങ്ങ്ഹാമിലേക്ക് സ്വാഗതം ചെയ്തു. 


രമേശ്‌ പിഷാരടിയും റോമയും സ്റ്റേജിൽ നിറഞ്ഞു നിന്നു. പിഷാരടിയുടെ നർമ്മത്തിൽ ചാലിച്ച അവതരണം കാണികളിൽ ചിരിയുടെ മാലപ്പടക്കത്തിനു തിരി തെളിച്ചു. റോമയും അബ്ബാസും നൃത്തരംഗങ്ങളിലൂടെ കാണികളുടെ മനം കവർന്നു. അബ്ബാസിന്റെ മിന്നുന്ന പ്രകടനങ്ങൾ കാണികളിൽ അത്ഭുതം ഉളവാക്കി. 

ഐഡിയ സ്റ്റാർ സിങ്ങേഴ്സ് ആയ റോഷനും പ്രീതി വാര്യരും ചേർന്നാലപിച്ച ഗാനങ്ങൾ ആസ്വാദകരെ സംഗീതത്തിന്റെ അനന്തസാഗരത്തിൽ ആറാടിച്ചു. 9.30 ന് ദേശീയ ഗാനം ആലപിച്ച് പരിപാടിയ്ക്ക് തിരശീല വീണു. റോയൽ എക്സ്പ്രെസ്സിന്റെ റിഫ്രെഷ്മെന്റ് സ്റ്റാൾ അപ്പോഴേക്കും ശൂന്യമായി കഴിഞ്ഞു. മുദ്രയുടെ ട്രെഷറർ ആയ മനു സക്കറിയ നന്ദി പ്രസംഗം നടത്തി. 


കഴിഞ്ഞ അഞ്ചു വർഷമായി നോട്ടിങ്ങ്ഹാമിൽ കലാസാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് മുദ്ര ആർട്സ്. മുദ്ര ഡാൻസ് ഫെസ്റ്റ് 2012, മുദ്ര മെമ്പേഴ്സ് മീറ്റ്‌ 2013, മാനവ കാരുണ്യ യാത്രയ്ക്കും സ്വീകരണം, അങ്ങിനെ തുടങ്ങിയ ഈ ജൈത്രയാത്ര ഇപ്പോൾ നിറസന്ധ്യയിൽ എത്തിനില്ക്കുന്നു. 

നാളിതു വരെ നോട്ടിങ്ങ്ഹാമിൽ വച്ച് നടത്തപ്പെട്ട സ്റ്റേജ് ഷോകളിൽ ജനപങ്കാളിത്വം കൊണ്ടും, ആസ്വാദന മികവു കൊണ്ടും നിറസന്ധ്യ ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. ഏറ്റവും കൂടുതൽ ജനപങ്കാളിത്വം ലഭിച്ച സ്റ്റേജ്കളിൽ നോട്ടിങ്ങ്ഹാം മുൻപന്തിയിൽ നില്ക്കുന്നു.  


മുദ്ര ആർട്സ് നോട്ടിങ്ങ്ഹാമിൽ മാത്രമല്ല യുകെയിലുടനീളം ജനപ്രീതിയാർജ്ജിച്ച ഒരു കലാ-സാംസ്ക്കാരിക സംഘടനയായി ഇതിനോടകം മാറിക്കഴിഞ്ഞു. ആവർത്തന വിരസതയില്ലാതെ വ്യത്യസ്തങ്ങളായ നൂതന ആശയങ്ങൾ ആവിഷ്ക്കരിക്കുന്നത് കൊണ്ടാണ് മുദ്ര ആർട്സ് ഈ വിജയം നേടിയത്. 500 - ന് അടുത്ത് ആളുകൾ പങ്കെടുത്ത് നിറസന്ധ്യയെ ഒരു നിറഞ്ഞ സന്ധ്യയാക്കി മാറ്റിയ ഈസ്റ്റ്‌ മിഡ്‌ലാൻഡിലെയും, അതിനു പുറത്തുമുള്ള എല്ലാ നല്ലവരായ പ്രേക്ഷകര്ക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുവാൻ ഈ അവസരം വിനിയോഗിക്കുന്നു.

ഞങ്ങളുടെ വെബ്സൈറ്റ്: www.mudra.org.uk 

കൂടുതൽ ഫോട്ടോകൾക്ക് ഇവിടെ ക്ലിക്ക് ചെയുക           




കൂടുതല്‍വാര്‍ത്തകള്‍.