CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 6 Minutes 15 Seconds Ago
Breaking Now

വോക്കിംഗ് സമ്മർ ചലഞ്ച് 2013 ലോറൻസ്- നോർഡിക സഖ്യം വിജയികൾ

വോക്കിംഗ് മലയാളി കൾച്ചറൽ അസോസിയേഷന്റെ കിരീടത്തിലെ പൊൻ തൂവലായ ബാഡ്മിന്റണ്‍ ക്ലബ്‌ അതിലെ അംഗങ്ങൾക്കായി നടത്തിയ ബാഡ്മിന്റണ്‍ ടൂർണമെന്റ് വൻ വിജയമായി. രണ്ടു ദിവസങ്ങളിലായി എട്ടു ടീമുകൾ മാറ്റുരച്ച ഡബിൾസ് ടൂർണമെന്റ് ശ്രീ. ജെയിൻ ജോസഫ്‌ നിയന്ത്രിച്ചു.


കാണികളിലും കളിക്കാരിലും ഒരുപോലെ ആവേശം ജനിപ്പിച്ച ഫൈനൽ മത്സരത്തിൽ ബോബൻ-ജ്യോതിഷ് സഖ്യത്തെ നേരിട്ടുള്ള രണ്ടു സെറ്റുകളിൽ പരാജയപ്പെടുത്തി ലോറൻസ്- നോർഡിക സഖ്യം എവർ റോളിംഗ് ട്രോഫിക്കും ക്യാഷ് പ്രൈസിനും അർഹരായി. ടൂർണമെന്റുമായി സഹകരിച്ച എല്ലാവർക്കും സ്പോർട്സ് ക്ലബ്‌ സെക്രട്ടറി കുഞ്ഞുമോൻ നന്ദി രേഖപ്പെടുത്തി.    




കൂടുതല്‍വാര്‍ത്തകള്‍.