CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 28 Minutes 45 Seconds Ago
Breaking Now

ഏഴാമത് സീറോമലബാർ തീർത്ഥാടനം നാളെ.വാത്സിഗാം മരിയ ഭക്ത സാഗരമാവും

സീറോമലബാർ സഭയുടെ നേതൃത്വത്തിൽ യു കെ യിലെ ഏറ്റവും വലിയ മരിയൻ തീർത്ഥാടന കേന്ദ്രമായ വാത്സിഗാമിൽ നാളെ നടത്തപ്പെടുന്ന ഏഴാമത് സീറോമലബാർ തീർത്ഥാടനം മരിയ ഭക്തരുടെ സാഗരമാവും.

പ്രസുദേന്തിമാരായ ബെഡ് ഫോർഡ് കേരളാ ക്രിസ്ത്യൻ കമ്മ്യുണിറ്റി ആയിരങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞു. 

കോതമംഗലം രൂപതയുടെ മുൻ അഭിവന്ദ്യ മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് മുഖ്യ കാർമ്മികനായുള്ള അനുഗ്രഹീയ സാന്നിധ്യം ഈ വർഷത്തെ തിരുനാളിന് ആത്മീയശോഭ പകരും. വാത്സിഗാം സീറോ മലബാർ തീർത്ഥാടക സ്ഥാപകൻ ഫാ. മാത്യു വണ്ടാലക്കുന്നേലും ബെഡ്ഫോർഡ് സീറോ മലബാർ ചാപ്ലയിൽ ഫാ. ബിജു കോച്ചേരി നാൽപ്പതിലും ചേർന്ന് ഈ വർഷത്തെ തിരുനാളിന് നേതൃത്വം നൽകും.

ഈ വർഷം ബെഡ്ഫോർഡിലുള്ള കെംപ്സ്റ്റണിൽ നിന്നും ഞായറാഴ്ച രാവിലെ കൃത്യം 8 മണിക്ക് രണ്ടു കോച്ചുകളിലായി ബെഡ് ഫോർഡിൽ നിന്നുള്ള തീർത്ഥാടകർ പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. 11 മണിയോടെ തീർത്ഥാടനം ആരംഭിക്കുന്ന ഫ്രൈഡേ മാർക്കറ്റിലുള്ള അനൗണ്‍സിയേഷൻ ചാപ്പലിലേക്കുള്ള ഗതാഗതം നിർത്തി വെയ്ക്കും. അതിനാൽ ദൂരെ നിന്നും വരുന്ന തീർത്ഥാടകർ ഫ്രൈഡേ മാർക്കറ്റിൽ ആളെ ഇറക്കിയതിനു ശേഷം പിന്നിലുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്കു ചെയ്യാവുന്നതാണ്. തുടർന്ന് തീർത്ഥാടനം സ്ലിപ്പർ ചാപ്പലിൽ എത്തിചേർന്നതിനുശേഷം സ്ലിപ്പർ ചാപ്പളിനോട് ചേർന്നുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ കൊണ്ടു വന്നു പാർക്കു ചെയ്യാവുന്നതാണ്. കൂടുതലായി വരുന്ന വാഹനങ്ങൾക്കായി സ്ലിപ്പർ ചാപ്പലിനോട് ചേർന്നുള്ള ഫീൽഡിൽ പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്.

ചെറുവാഹനങ്ങളിൽ സ്ലിപ്പർ ചാപ്പലിലേക്ക് വരുന്ന തീർത്ഥാടകർ പ്രത്യേക മുൻകരുതൽ എടുക്കുക. സ്ലിപ്പർ ചാപ്പലിനടുത്തായി വാഹനങ്ങൾ കടന്നു വരുന്ന വഴിയിൽ  രണ്ടു വെള്ളമൊഴുക്കുള്ള കടവുകൾ ഉണ്ട്. പരമാവധി ചെറുവാഹനങ്ങൾ ഈ കടവുകൾ ഒഴിവാക്കിയുള്ള വഴിയിലൂടെ വേണം സ്ലിപ്പർ ചാപ്പൽ പാർക്കിംഗ് ഗ്രൗണ്ടിൽ പ്രവേശിക്കുവാൻ കഴിഞ്ഞ വർഷങ്ങളിൽ വളരെയധികം ചെറുവാഹനങ്ങൾ ഈ കടവുകൾ കടന്നതിന്റെ ഫലമായി ബ്രേക്ക്‌ ഡൌണ്‍ ആയിരുന്നു എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. അതിനാൽ മുൻ കരുതൽ എടുക്കുക.

കൃത്യം 12 മണിക്കുതന്നെ ഫ്രൈഡേമാർക്കറ്റിലുള്ള അനൗണ്‍സിയേഷൻ ചാപ്പലിൽ നിന്നും പ്രാരംഭ പ്രാർത്ഥനയോടെ സ്ലിപ്പർ ചാപ്പളിലേക്കുള്ള തീർത്ഥാടനം ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പരിശുദ്ധ ജപമാലയും അർപ്പിച്ചുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവുമേന്തി മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായ മാർപാപ്പയുടെ 'പേപ്പൽ ' പതാകയുമേന്തിയാണ് ഓരോ വിശ്വാസിയും നടന്നു നീങ്ങുക. ബെഡ്ഫോർഡ്‌ കേരളാ ക്രിസ്ത്യൻ കമ്മ്യുണിറ്റിയുടെ ഓരോ അംഗങ്ങളും ബാഡ്ജ്  ധരിച്ചാവും ഈ വർഷം തീർത്ഥാടനത്തിൽ പങ്കെടുക്കുക.

തീർത്ഥാടനം ആരംഭം മുതൽ അവസാനം വരെ നിയന്ത്രിക്കുന്നതിനായി ബെഡ് ഫോർഡ് കേരളാ കമ്മ്യുണിറ്റി പ്രദക്ഷിണ കമ്മിറ്റി പ്രതിനിധികൾ സജ്ജ മായിട്ടുണ്ട് . 1.15 ന് തീർത്ഥാടനം സ്ലിപ്പർ ചാപ്പലിൽ എത്തിച്ചേരും. തുടർന്ന് ലുത്തീനിയ, പിതാവിന്റെ സന്ദേശം, കുട്ടികൾക്കുള്ള അടിമ വെയ്ക്കൽ ശുശ്രൂഷ എന്നിവ നടക്കും. തുടർന്ന് ഭക്ഷണത്തിനുള്ള ഇടവേള. കൃത്യം 2.45 ന് അഭിവന്ദ്യ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ സമൂഹബലി അർപ്പിക്കപ്പെടും. സമാപനത്തോടനുബന്ധിച്ച് അടുത്ത വർഷത്തെ പ്രസുതേന്തിമാരായ ഗ്രേറ്റ്‌യാവത്ത് കാത്തലിക് കമ്മ്യുണിറ്റിക്ക് തീർത്ഥാടനത്തിനുള്ള തിരി കൈമാറും.

ഈ വർഷത്തെ തീർത്ഥാടനത്തിന് ബെഡ്ഫോർഡ് കേരളാ ക്രിസ്ത്യൻ കമ്മ്യുണിറ്റിയുടെ തന്നെ ക്വയർ ടീം നയിക്കുന്ന മരിയസ്തുതി ഗീതങ്ങളടങ്ങുന്ന ഗാന ശുശ്രുഷ തിരുനാളിന് മാറ്റുകൂട്ടും. തീർത്ഥാടകർക്ക് മിതമായ നിരക്കിൽ സ്വാദിഷ്ടമായ നാടൻ ഭക്ഷണം ലഭ്യമാക്കുന്ന രണ്ട് സ്റ്റാളുകൾ തീർത്ഥാടന സ്ഥലത്തു തന്നെ ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്വിൻഡൻ സ്റ്റാർസിന്റെ ചെണ്ടമേളവും തീർത്ഥാടനത്തിന് കൊഴുപ്പേകും. കുട്ടികൾക്കുള്ള അടിമ വെയ്ക്കൽ ശുശ്രൂഷ കൂപ്പണ്‍ തീർത്ഥാടനസ്ഥലത്തു നിന്ന് തന്നെ വാങ്ങാവുന്നതാണ്.

വാത്സിഗാം തീർത്ഥാടന കേന്ദ്രത്തിന്റെ ചരിത്രം, അന്നേദിവസം പാടുന്നതിനും ചൊല്ലാനുള്ളതുമായ പാട്ടുകളും, പ്രാർത്ഥനകളും ഉൾകൊള്ളിച്ചു കൊണ്ടുള്ള പുസ്തകം വിതരണത്തിനു തയ്യാറായി . കുട്ടികളെ അടിമ വെയ്ക്കുന്നതിനും, പ്രത്യേക നിയോഗങ്ങൾക്ക് പ്രാർത്ഥിക്കുന്നതിനും വാഹന പാർക്കിംഗുകൾക്കും മറ്റും സൗകര്യം പൂർത്തിയായിട്ടുണ്ട്. 

ഈ വർഷത്തെ തീർത്ഥാടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോജി ഡിവൈസ്സിന്റെ വീഡിയോ വിസ്മയത്തിൽ നിന്നും യുറ്റ്യൂബിലൂടെ കാണാവുന്നതാണ്.

ഏറ്റവും ശക്തയായ മദ്ധ്യസ്ഥ പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിൽ അനുഗ്രഹങ്ങൾ നേടുവാനും മരിയസ്തുതി പ്രഘോഷിക്കുവാനും യു കെയിലെ ഏറ്റവും വലിയ തീർത്ഥാടനത്തിലേക്ക് ജാതിമത ഭേദമില്ലാതെ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി പ്രസുതേന്തിമാരായ ബെഡ്ഫോർഡ് കേരളാ ക്രിസ്ത്യൻ കമ്മ്യുണിറ്റിക്കുവേണ്ടി ഫാ. ബിജു കോച്ചേരി നാൽപ്പതിൽ അറിയിച്ചു.

തീർത്ഥാടനം ആരംഭിക്കുന്ന സ്ഥലത്തിന്റെ വിലാസം :-

അനൗണ്‍സിയേഷൻ ചാപ്പൽ , ഫ്രൈഡേ മാർക്കറ്റ്  NR22 6DB

തീർത്ഥാടന സമാപന സ്ഥലം : -

സ്ലിപ്പർ ചാപ്പൽ , ഹൗഘ് ട്രാൻ, സെന്റ്‌ ഗിലെസ് -NR22 6 AL

കൂടുതൽ വിവരങ്ങൾക്ക്:-

ഫാ. ബിജു കോച്ചേരി നാൽപ്പതിൽ - 07904417427

സാബിച്ചൻ തോപ്പിൽ - 07545143061

മേബിൾ രാജൻ - 07877027439


 

          

  

 

     

    

 




കൂടുതല്‍വാര്‍ത്തകള്‍.