യുകെയിൽ എത്തിച്ചേർന്നിരിക്കൂന്ന മലയാളീ സമൂഹത്തിന്റെ ആണിക്കല്ലായ നഴ്സുമാർ അവരുടെ അദ്ധ്യാനവും വിയർപ്പും ഒഴുക്കി കാരുണ്യത്തിന്റെ മാലാഖമാരായി നമ്മുടെ സമൂഹത്തിന്റെ അഭിവൃദ്ധ ഘടകമായി നില കൊള്ളുന്നൂ. ഇവരുടെ ഉന്നമനത്തിനൂം തൊഴിൽ സ്ഥലങ്ങളിൽ ഇവർ അനൂഭവിക്കൂന്ന പ്രശ്നങ്ങൾക്കൂം ഒരു പരിഹാരം കാണൂക എന്ന ലക്ഷ്യം മുൻ നിർത്തിയായിരിക്കൂം സംഘടന പ്രവർത്തിക്കൂക.
ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് സട്ടൻ കോൾ ഫീൽഡ്, ബെർമിങ്ൻഘ്ഹാമിൽ കൂടുന്ന പ്രാരംഭ യോഗത്തിൽ സംഘടനയുടെ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ട പ്രാഥമിക ചർച്ചകൾ നടക്കൂം. ആരോഗ്യ മേഖലയിൽ പരിചയ സമ്പത്ത് ഉള്ളവരും ഉയർന്ന അക്കാഡമിക് നിലവാരമുള്ളവരും സംഘടനാ നേതൃത്വം ഏറ്റെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. എൻ എച്ച് എസിൽ മാനേജുമെന്റ് രംഗങ്ങളിൽ കഴിവ് തെളിയിച്ചവർ തന്നെയാകും സംഘടനയുടെ ചുക്കാൻ പിടിക്കൂക.
റോയൽ കോളേജ് ഓഫ് നഴ്സിങ്ങ്, യൂണീസൻ എന്നീ നേഴ്സിങ്ങ് യൂണിയനൂകളുമായി സഹകരിച്ചായിരിക്കൂം യുക്മ നഴ്സസ് ഫോറം പ്രവർത്തിക്കൂക. ഈ യൂണിയനൂകളിൽ റീജിയൺ റെപ്രസെന്റേറ്റീവ് ആയി പ്രവർത്തിക്കൂന്ന നിരവധി മലയാളികൾ ഉണ്ട്. ഇവരുടെ സേവനം ലഭ്യമാക്കാനൂള്ള ശ്രമം യുക്മ പ്രസിഡന്റ് വി ജി കെ പിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഭാരവാഹികൾ ഇതിനൊടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
1997 ശേഷം യുകെയിൽ എത്തിച്ചേർന്നിട്ടുള്ള മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യമേഖലയിൽ ജോലി തേടി എത്തിയവരാണ്. എൻ എം സി യുടെ കണക്ക് പ്രകാരം ഏകദേശം 90000 അധികം വിദേശ നഴ്സുമാരെ കഴിഞ്ഞ കുറെ വർഷങ്ങൾക്കുള്ളിൽ റിക്രൂട്ട് ചെയ്തിട്ടുണ്ട് ഇതിൽ മലയാളികളായ നഴ്സുമാരുടെ എണ്ണം വ്യക്തമല്ല. ഈ അവസരത്തിൽ യുക്മ നേഴ്സസ് ഫോറം രൂപീകൃതമാകുന്നതിന്റെ പ്രസ്കതി വളരെ വലുതാണ്. യുകെ മലയാളികളുടെ ശബ്ദമായി വളർന്ന് വന്നൂകൊണ്ടിരിക്കൂന്ന യുക്മ നഴ്സുമാരുടെ ഒരു കൂട്ടായ്മക്ക് രൂപം കൊടുക്കൂവാൻ തീരുമാനിച്ചതുതന്നെ ഇക്കാരണത്താലാണ്. കഴിഞ്ഞ ജനറൽ ബോഡിയിൽ നഴ്സുമാരുടെ സംഘടന എന്ന ആശയം ഉയർന്ന് വരുകയും ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കൂന്നതിനായി ഒരു താല്ക്കാലിക കമ്മറ്റിക്ക് രൂപം കൊടുക്കുകയും ചെയ്തു.
കമ്മറ്റി അംഗങ്ങളയി സാറാ ബിനൂ സൗത്താമ്പ്റ്റൺ, മായാ ജോസ് ലീഡ്സ്, ജിജോ വാളിപ്ളാക്കീൽ കോൾചെസ്റ്റർ, ടോജി ജോർജ് സ്ട്രോക്ക് ഓൻ ട്രെന്റ്, ദേവലാൽ സഹദേവൻ ബാത്ത്, ജയകുമാർ എസ് നായർ വോൾവെറാമ്പ്റ്റൻ, ലിൻസി തോമസ് മാഞ്ചസ്റ്റർ, സോബൻ കാർഡിഫ് എന്നിവരെ തിരഞ്ഞെടുക്കൂകയും ചെയ്തു.
മുഖ്യമായും യുക്മ നേഴ്സസ് ഫോറത്തിന്റെ പ്രവർത്തനം താഴെപ്പറയുന്ന മേഖലകളിൽ കേന്ദ്രീകരിക്കൂന്നതിനായുള്ള ചർച്ചകൾ ആയിരിക്കൂം ആദ്യം നടക്കൂക
1) റെജിസ്ട്രേഡ് നഴ്സുമാരുടെ കരിയർ അഭിവൃദ്ധിക്ക് വേണ്ടിയുള്ള സെമിനാറുകൾ, പ്രസന്റേഷനൂകൾ, വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കൂന്നതിന് നേതൃത്വം കൊടുക്കൂക.
2) നിലവിൽ താഴ്ന്ന ഗ്രേഡുകളിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്ക് ഉയർന്ന ഗ്രേഡുകളിലേയ്ക്ക് അപേക്ഷിക്കാനൂള്ള മാനേജ്മെന്റ് ട്രയിനിംഗ്. ..
3) കൺന്റിന്യു പ്രഫഷൺൽ ഡവലപ്പ്മെന്റ് ഫോർട്ട്ഫോളിയോ ഗെയിഡൻസ് ( Continue Professional Development Guidance)
4) ഏജൻസികളാൽ റിക്രൂട്ട് ചെയ്ത് വഞ്ചിക്കപ്പെട്ട് ജോലി ഇല്ലാതെ കഴിയുന്ന നഴ്സുമാർക്ക് നിയമ ഉപദേശം നൽകുക.
5) ഐ ഇ എൽ ടി എസ് കോച്ചിംഗ് സെന്ററുകൾ ഓരോ റീജിയണിന്റെ കീഴിലും നടപ്പിലാക്കൂക.
6) ജോലി ഇല്ലാത്ത നഴ്സുമാർ, കെയറർ തുടങ്ങിയവർക്ക് ജോലി കണ്ടെത്തുന്നതിന് സഹായിക്കൂക.
7) നേഴ്സുമാർക്ക് മാത്രമായി കലാ കായിക മത്സരങ്ങൾ നടത്തുക.
8) എൻ എം സി ഹിയറിങ്ങിന് വിധേയമാകുന്ന നേഴ്സുമാർക്ക് മാർഗ്ഗ നിർദ്ദേശവും വേണ്ട സഹായവും ചെയ്തു കൊടുക്കൂക.
യുക്മ നേഴ്സസ് ഫോറത്തിൽ പ്രവർത്തിക്കൂവാനൂം നിങ്ങളുടെ അറിവുകൾ സമൂഹത്തിന്റെ നന്മക്കായി പകർന്ന് കൊടുക്കൂവാനൂം താല്പര്യമുണ്ടെങ്കിൽ യുക്മ പ്രസിഡന്റ് വി ജി കെപിയുമായി ബന്ധപ്പെടുക.