കുട്ടനാട് മുൻ എം.എൽ.എയും കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവുമായ ഉമ്മൻ മാത്യു(74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയായ ലേയ്ക്ക്ഷോറിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 10.25 നായിരുന്നു അന്ത്യം. 1980-82 കാലത്താണ് ഉമ്മൻ മാത്യു കുട്ടനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഹൗസിങ് ബോർഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ശവസംസ്കാരം തിങ്കളാഴ്ച തലവടി മാർത്തോമ പള്ളി സെമിത്തേരിയിൽ വച്ച് നടക്കും. എടത്വ സെന്റ് അലോഷ്യസ് കോളേജിൽ അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. നിലവിൽ കേരള ഫാമിങ് കോർപറേഷന്റെ ചെയർമാനായിരുന്നു. ഉമ്മൻ മാത്യുവിന്റെ കുടുംബത്തിന്റെ ദുഖത്തിലും പ്രാര്‍ത്ഥനയിലും യുകെ കുട്ടനാട് സംഗമ പ്രവർത്തകരും പങ്കു ചേരുന്നു.