CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 8 Minutes 40 Seconds Ago
Breaking Now

ബ്രിസ്റ്റൊളിലെ ASK ബാര്‍ബിക്യൂവും കായികദിനവും ആഘോഷിച്ചു.

ബ്രിസ്റ്റൊളിലെ അസോസിയേഷന്‍ ഓഫ് സൗത്ത്മീഡ് കേരളൈറ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 20ന് ശനിയാഴ്ച സൗത്ത്മീഡിലുള്ള ഗ്രേസ്റ്റോക് അവന്യൂ പാര്‍ക്കില്‍ വച്ച് ബാര്‍ബിക്യൂവും കായികദിനവും ആഘോഷിച്ചു. ഉച്ചകഴിഞ്ഞ് 2.30ന് ആസ്‌ക് ട്രഷറര്‍ ഷാജി സ്‌കറിയ ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയിൽ 150 ഓളം അംഗങ്ങൾ  പങ്കെടുത്തു.കായികദിനത്തോടനുബന്ധിച്ച് കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത ഷോട്ട് പുട്ട്, സൈക്കിള്‍ സ്പീഡ് റേസ്, ചാക്കിലോട്ടം, വടംവലി തുടങ്ങി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. രാത്രി 9 മണിയോടുകൂടി പരിപാടികള്‍ അവസാനിച്ചു.

ആഘോഷങ്ങള്‍ക്ക് ജോജി കുര്യാക്കോസ്, ബിനു ജേക്കബ്, ബേസില്‍ കുര്യന്‍ , സജി വര്‍ഗീസ്, ഷിജി ജോസഫ്, സാം കുരുവിള, തങ്കച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


പരിപാടികള്‍ ഒരു വന്‍ വിജയമാക്കി തീര്‍ത്ത എല്ലാ അംഗങ്ങള്‍ക്കും ആസ്‌ക് എക്‌സിക്യുട്ടീവ് കമ്മിറ്റി നന്ദി പ്രകാശിപ്പിച്ചു.

 

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക  




കൂടുതല്‍വാര്‍ത്തകള്‍.