CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 27 Minutes 59 Seconds Ago
Breaking Now

നാശം വിതയ്ക്കാന്‍ ബ്രാം കൊടുങ്കാറ്റ്; 90 എംപിഎച്ച് വരെ വേഗത്തില്‍ ജീവന്‍ അപകടത്തിലാക്കുന്ന കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്; രണ്ടാഴ്ചയിലെ മഴ മണിക്കൂറുകള്‍ കൊണ്ട് യുകെയിലെ ചില ഭാഗങ്ങളില്‍ പെയ്തിറങ്ങും

അയര്‍ലണ്ടില്‍ നിരവധി സ്‌കൂളുകള്‍ ഇന്നലെ മുതല്‍ അടച്ചിട്ടുണ്ട്

വിന്ററിലേക്ക് കടന്ന ബ്രിട്ടനില്‍ നാശം വിതയ്ക്കാന്‍ ബ്രാം കൊടുങ്കാറ്റ്. ജീവന്‍ അപകടത്തിലാക്കുന്ന കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഇതോടൊപ്പം രണ്ടാഴ്ച കൊണ്ട് പെയ്യേണ്ട മഴ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ യുകെയില്‍ പെയ്തിറങ്ങുന്നത്. ഇതോടെ വെള്ളപ്പൊക്കം നേരിടാനുള്ള സാധ്യതയും വര്‍ദ്ധിച്ചു. Yellow and amber warnings for wind and rain are in place across the UK for today

യുകെയുടെ ചില ഭാഗങ്ങളില്‍ 90 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റ് വീശുമെന്നാണ് അറിയിപ്പ്. ബുധനാഴ്ച വരെ കാറ്റിനും, മഴയ്ക്കുമുള്ള മഞ്ഞ കാലാവസ്ഥാ മുന്നിറിയിപ്പും നിലവിലുണ്ട്. ഡിവോണ്‍, കോണ്‍വാള്‍, സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് വെള്ളപ്പൊക്ക സാധ്യതയാണ് നല്‍കിയിരിക്കുന്നത്. Waves seen between the Cliffs of Moher and Dooli in County Clare, Ireland as Storm Bram approached on Monday

ഇവിടങ്ങളില്‍ നാല് ഇഞ്ച് വരെ മഴ പെയ്യാന്‍ സാധ്യത നിലനില്‍ക്കുന്നതിനാണ് വീടുകളും, കെട്ടിടങ്ങളും വെള്ളപ്പൊക്കത്തെ നേരിടാന്‍ തയ്യാറായിരിക്കണമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഓട്ടം സീസണിലും, വിന്ററിലേക്ക് കടക്കുന്നതിന് മുന്‍പായും മഴ പെയ്ത പ്രദേശങ്ങളില്‍ വീണ്ടും മഴ പെയ്യുന്നത് സ്ഥിതി വഷളാക്കും. ഡിസംബറില്‍ പെയ്യേണ്ട മഴയുടെ പകുതിയാണ് ഈ ഘട്ടത്തില്‍ പെയ്യുക. 

കാറ്റും, മഴയും ട്രെയിന്‍, ബസ്, ഫെറി സര്‍വ്വീസുകളില്‍ യാത്രാ തടസ്സങ്ങള്‍ സൃഷ്ടിക്കും. യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ ഫ്‌ളഡ് കിറ്റ് തയ്യാറാക്കി വെയ്ക്കാനും, വാഹനങ്ങള്‍ മരങ്ങള്‍ക്കും, കെട്ടിടങ്ങള്‍ക്കും കീഴില്‍ പാര്‍ക്ക് ചെയ്യരുതെന്നുമാണ് നിര്‍ദ്ദേശം. കാറ്റ് ശക്തമാകുമ്പോള്‍ അപകടസാധ്യത നിലനില്‍ക്കുന്നതിനാലാണ് ഇത്. 

അയര്‍ലണ്ടില്‍ നിരവധി സ്‌കൂളുകള്‍ ഇന്നലെ മുതല്‍ അടച്ചിട്ടുണ്ട്. കൂടുതല്‍ തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശമുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.