നാട്ടിൽ നിന്നുമകന്നു ജോലിക്കായി അന്യ നാട്ടിൽ കുടിയേറുന്ന എല്ലാ മലയാളികളുടെയും ഉള്ളിൽ നാട് എന്നത് ഒരു സ്വകാര്യ നൊമ്പരമായിരിക്കും. ഇവിടെ യുകെ മലയാളികളുടെ ഇടയിൽ നാട്ടിലെ ഉത്സവങ്ങളുടെ പ്രതീതിയുണർത്തുന്ന യുക്മ ഫെസ്റ്റ് 2013 ഇന്നലെ യുകെ മലയാളികൾ ആവേശപ്പൂർവ്വം ഇരുകൈകളും നീട്ടി സ്വീകരിച്ചു.
മനുഷ്യ സ്നേഹത്തിന്റെ മഹാ സന്ദേശവുമായി ലോകമൊട്ടാകെ സഞ്ചരിച്ച് അവയവ ദാനമെന്ന മഹത്തായ പുണ്യത്തെ കുറിച്ച് മലയാളികളെ ബോധാവാന്മാരാക്കിയ ഫാദർ ഡേവിഡ് ചിറമേൽ അച്ഛനാണ് യുക്മ ഫെസ്റ്റ് 2013 ഉദ്ഘാടനം ചെയ്തത്. യുകെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ വാർഷിക ഉത്സവമായ യുക്മ ഫെസ്റ്റ് 2013 ഉദ്ഘാടനം ചെയ്തതിനൊപ്പം യുക്മയുടെ ചാരിറ്റി സംരംഭമായ യുക്മ ചാരിറ്റി ഫൌണ്ടേഷനും ചിറമേൽ അച്ഛൻ ഉദ്ഘാടനം ചെയ്തു.
എത്ര അപക്വമായ മനുഷ്യ മനസിലും വിജ്ഞാനം നിറക്കാൻ പോന്ന അർത്ഥവത്തായ കാര്യങ്ങളാണ് ഫാദർ തന്റെ ഉത്ഘാടന പ്രസംഗത്തിൽ കൂടി പറഞ്ഞത്. ഇന്നത്തെ ആധുനിക ലോകത്ത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള അകലം വർദ്ധിക്കുകയാണ് എന്നും അത് കുറച്ച് കൊണ്ട് വരണമെന്നും, ആത്മീയമായും ഭൌതീകമായും ശാരീരികമായും സാമൂഹ്യപരമായും വളരണമെന്നും അങ്ങനെ എല്ലാ തലത്തിലേക്കും നമ്മൾ വളരണമെന്നും പറഞ്ഞ ഫാദർ ബന്ധങ്ങൾ തച്ചുടയ്ക്കാൻ എളുപ്പമാണ് എന്നാൽ അവ പടത്തുയർത്തുവാൻ വളരെ ബുദ്ധിമുട്ടാണ് എന്ന കാര്യവും ഓർമിപ്പിച്ചു.
ഇവിടെ യുക്മ എന്ന മലയാളി കൂട്ടായ്മയിലൂടെ യുകെ മലയാളികൾ ബന്ധങ്ങൾ പടത്തുയർത്തുകയാണ് ചെയ്യുന്നത് എന്ന് ഫാദർ തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. യുക്മ എന്ന സ്നേഹ കൂട്ടായ്മ വളർന്ന് പന്തലിച്ചു പുതിയ ശാഖകൾ ഉണ്ടാകട്ടെയെന്ന് ഫാദർ ആശംസിച്ചു. യുക്മ പ്രസിഡന്റ് വിജി കെ. പി അധ്യക്ഷത വഹിച്ചു. യുക്മയെ തകർക്കാൻ ആരൊക്കെ ശ്രമിച്ചാലും അത് നടക്കില്ല എന്നും പകരം തകർക്കാൻ ശ്രമിക്കുന്നവരുടെ നാശത്തിലേക്കുള്ള യാത്രയായിരിക്കും അതെന്നും വിജി കെ. പി തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
തുടർന്ന് യുക്മ കിഡ്നി ഫൗണ്ടേഷന് ചെയര്മാന് തമ്പി ജോസ്, യുക്മ വൈസ് പ്രസിഡന്റുമാരായ ടിറ്റോ തോമസ്, ബീനാ സെന്‍സ്, ട്രഷറര്‍ ദിലീപ് മാത്യു, ജോയിന്റെ ട്രഷറര്‍ അലക്സ് വര്‍ഗീസ്, ഫെസ്റ്റ് കണ്‍വീനര്‍ തോമസ് കോശി, കള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍ അബ്രാഹം ജോര്‍ജ്, ചാരിറ്റി ഫൗണ്ടേഷന് കണ്‍വീനര്‍ ഷാജി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ , ജോണി ബോള്ട്ടന് , അഭിലാഷ് തോമസ്, അബ്രാഹം ലൂക്കോസ്, നോര്‍ത്താംപ്ടണ്‍ മലയാളി അസോസിയേഷന് സെക്രട്ടറി സുരേഷ് എന്നിവര്‍ വേദിയിൽ സന്നിഹിതരായിരുന്നു. യുക്മ സെക്രട്ടറി ബാലസജീവ് കുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിന്‍സു ജോണ്‍ നന്ദിയും പറഞ്ഞു.
ഇടയ്ക്ക് സമകാലിന വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന സ്കിറ്റ് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയിലെ ഷാജി തോമസും സംഘവും ചേർന്ന് അവതരിപ്പിച്ചതും ശ്രദ്ധേയമായി.
കനേഷ്യസ് അത്തിപ്പൊഴിയില്‍ , ആശ മാത്യൂ, സിന്ധു എൽദോ തുടങ്ങിയവരുടെ വ്യത്യസ്തതയാർന്ന അവതരണ ശൈലി ഫെസ്റ്റിന്റെ മാറ്റ് വർദ്ധിപ്പിച്ചു. ആദ്യ ദിവസം തന്നെ യുക്മ ചാരിറ്റി ഫൗണ്ടേഷനിലേക്ക് ഒഴുകിയ സഹായ ഹസ്തങ്ങൾ യുകെ മലയാളികളുടെ ഒരുമയെയും സഹായ മനസ്കതയെയും എടുത്തു കാട്ടുന്നതായിരുന്നു.അവതാരകനായി വ്യത്യസ്തത പുലർത്തിയ കനേഷ്യസ് അത്തിപ്പൊഴിയില്‍ തങ്ങളുടെ ആദ്യ സംരംഭമായ "ഓർമയിൽ ഒരോണം" എന്ന ഓണപ്പാട്ടുകളുടെ സിഡി വില്പനയിൽ കൂടി കിട്ടുന്ന ലാഭവിഹിതം യുക്മ ചാരിറ്റിയിലേക്ക് നൽകുമെന്ന് അറിയിച്ചു. യുക്മ കലാതിലകം ഫ്രാങ്ക്ലിൻ ഫെർണാണ്ടെസിന്റെ ദേവി സ്തുതിയോടു കൂടിയുള്ള മോഹിയാട്ടത്തോടെ കലാപരിപാടികൾക്ക് തുടക്കമായി.
നോട്ടിങ്ഹാം മലയാളി അസോസിയേഷന് അവതരണരംഗത്തോടെയാണ് കലാവേദി ഉണര്‍ന്നത്. അതിനു ശേഷം കലാവിരുന്നുകളുടെ പെരുമഴയായിരുന്നു. വിവിധ അസോസിയേഷനുകൾ അവതരിപ്പിച്ച നൃത്ത രൂപങ്ങൾ കണ്ണിനു കുളിർമ പകരുന്ന കാഴ്ചകളായി. നോട്ടിങ്ഹാം മലയാളി അസോസിയേഷന്റെ നൃത്തത്തില്‍ ഗബ്രിയേല ജോണ്‍ , ഏസല്‍ ജെയിന് ,തേജ കുരുവിള, മിഷൈന്‍ മധു, ഡിവൈന്‍ മധു, ഡയാന മധു എന്നിവർക്ക് പുറമേ ആതിഥേയരായ നോര്‍ത്താംപ്ടണ്‍ മലയാളി അസോസിയേഷനുവേണ്ടി ആതിര ചീരോത്ത്, മേഘ്ന വിപിന്‍, പാര്‍വതി സുരേഷ്, ഉത്തര സുരേഷ് എന്നിവരും നൃത്ത ചുവടുകളുമായി വേദിയിൽ എത്തി.
കാര്‍ഡിഫ് മലയാളി അസോസിയേഷനുവേണ്ടി നൃത്തവേദിയിലെത്തിയ ആഷ്ലി തങ്കച്ചന്, ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയിലെ അലീന തോമസ്, മരിയ ജേക്കബ്, ഫെബ ഷാജി എന്നിവരും ഓക്സ്ഫോഡ് മലയാളി അസോസിയേഷനുവേണ്ടി ബ്രൈറ്റി വര്‍ഗീസ്, ഫെബ സാറാ വര്‍ഗീസ്, ജിസ് മരിയ ടിറ്റോ, കെസിയ ഷിജു പണിക്കര്‍ , മിഷേല്‍ എന്നിവരും അവതരിപ്പിച്ച നൃത്തങ്ങള്‍ ഒന്നിനൊന്ന് മികച്ചതായിരുന്നു.
വീണ്ടും കാഴ്ചക്കാരെ ആനന്ദത്തിൽ ആരാടിക്കുവാനായി കേരള ക്ലബ് നാനീട്ടണിലെ സോണ്‍ സെന്‍സും, ബ്യൂണ ബിജുവും എര്‍ഡിങ്ടണ്‍ മലയാളി അസോസിയേഷന്റെ ആഷ്ന അശോകന്, സ്നേഹ കുഞ്ഞുമോന് എന്നിവരും സ്റ്റാഫോഡ്ഷെയര്‍ മലയാളി അസോസിയേഷനുവേണ്ടി രേഷ്മ മരിയ അബ്രാഹം, അലീന വിജീ, അന്ന വിജി, ജൊവാന് ഷാജില്‍ , ആര്ലൈന് ജോയ്, അലീന വിനു, അനുഷ വിനു, ബെക്കി മാമ്മന്‍ , മെറിന് റെയ്നു എന്നിവരും തങ്ങളുടെ നൃത്തചാരുതയുമായെത്തി. അന്ന മരിയ, ആന്‍ തെരേസാ ഷിജി എന്നിവര്‍ കൊവന്‍ട്രി കേരള കമ്മ്യൂണിറ്റിക്കുവേണ്ടി അവതരിപ്പിച്ച നൃത്തം ആളുകളെ വിസ്മയിപ്പിച്ചു കളഞ്ഞു.
തുടര്‍ന്നെത്തിയ സാലിസ്ബറി മലയാളി അസോസിയേഷനിലെ ലെന സുജു ജേക്കബ്, ഏയ്ഞ്ചല്‍ ജേക്കബ്, അലീന ബിജു, ഇസാ സെബാസ്റ്റിയന് എന്നിവരും മലയാളി അസോസിയേന്‍ ഓഫ് പ്രെസ്റ്റണിനുവേണ്ടി ഇരട്ടകളായ നവാനന്ദന് പ്രദീഷും നവരശന് പ്രദീഷുമെത്തിയപ്പോള് സദസ്സ് നിറഞ്ഞ കയ്യടിയോടെയാണ് വരവേറ്റത്.
എല്ലാം ഒന്നിനൊന്നു ആസ്വാദ്യകരമായിരുന്നു എന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ല. തുടർന്ന് അസോസിയേഷനുകൾക്കുള്ള അവാർഡ്ദാനചടങ്ങായിരുന്നു. ഈസ്റ്റ് വെസ്റ്റ് മിഡ്ലാന്റ്സ് റീജിയണില്‍നിന്ന് സ്റ്റാഫോഡ്ഷെയര്‍ അസോസിയേഷനും റെഡ്ഡിച്ചിലെ കേരള കള്‍ച്ചറല്‍ അസോസിയേഷനും മികച്ച ചാമ്പ്യന്‍ അസോസിയേഷനുകള്‍ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.
അവാർഡ് ലഭിച്ച മറ്റു അസോസിയേഷനുകൾ ഇവയാണ്. സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയണ്‍ - ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി, റിഥം ഹോര്‍ഷാം. ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ - കേംബ്രിഡ്ജ് മലയാളി അസോസിയേഷന് , ബാസില്ഡണ് മലയാളി അസോസിയേഷന് . വെയില്‍സ് റീജിയണ്‍ - കാര്‍ഡിഫ് മലയാളി അസോസിയേഷന് , വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന് . നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ - ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് സന്ദര്‍ലാന്റ്, നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ -മലയാളി അസോസിയേഷന് ഓഫ് പ്രിസ്റ്റണ്‍ , യോര്‍ക്ക് ഷെയര്‍ ഹംബര്‍ റീജിയണ്‍ -ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന് .
ശ്രീ.ബിന്‍സ് ജോര്‍ജും, ശ്രീ.ബിനു മാത്യുവും, ശ്രീ.റോയ് ഫ്രാന്‍സിസും നേതൃത്വം കൊടുക്കുന്ന ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ് റീജിയനില്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അംഗത്വം എടുത്ത മലയാളി അസോസിയേഷന് ഓഫ് നോര്ത്താംപ്ടന് (MAN) ആണ് യുക്മ ഫെസ്റ്റിന്റെ ആതിഥേയത്വം വഹിച്ചത്.
യുക്മ ഫെസ്റ്റിന്റെ അഞ്ഞൂറിലധികം ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ..