CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 19 Minutes 24 Seconds Ago
Breaking Now

പെരുമ്പാവൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ച് എറണാകുളം അങ്കമാലി അതിരൂപത

പീഡനപരാതിയില്‍ അന്വേഷണം നടക്കുന്നതിനാല്‍ പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ വീണ്ടും മത്സരിപ്പിക്കാന്‍ സാധ്യതയില്ല.

പെരുമ്പാവൂര്‍ സീറ്റില്‍ കോണ്‍ഗ്രസില്‍ അനിശ്ചിതത്വം നിലനില്‍ക്കെ, സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ച് എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തി. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായ മനോജ് മൂത്തേടന് സീറ്റ് നല്‍കണമെന്നാണ് സഭയുടെ ആവശ്യം. ഇത് സംബന്ധിച്ച് ആര്‍ച്ച് ബിഷപ്പ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തുനല്‍കി.

പീഡനപരാതിയില്‍ അന്വേഷണം നടക്കുന്നതിനാല്‍ പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ വീണ്ടും മത്സരിപ്പിക്കാന്‍ സാധ്യതയില്ല. നാളെയാണ് പെരുമ്പാവൂര്‍ മണ്ഡലത്തെ സംബന്ധിച്ച് ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തുക. ഈ സാഹചര്യത്തിലാണ് മറ്റ് സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് പരിഗണിക്കാന്‍ ആരംഭിച്ചിരിക്കുന്നത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് മനോജ് മൂത്തേടന്‍.

ഇദ്ദേഹത്തിന് പുറമെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും പെരുമ്പാവൂരില്‍ പരിഗണിക്കുന്നുണ്ട്. കൊച്ചിക്ക് പുറമെയാണ് ഷിയാസിനെ പെരുമ്പാവൂരിലും പരിഗണിക്കുന്നത്. എന്നാല്‍ ഷിയാസിന് കൊച്ചി തന്നെ ലഭിക്കാനാണ് സാധ്യത. കൊച്ചിയില്‍ തങ്ങളുടെ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന് ലത്തീന്‍ സഭ ആവശ്യപ്പെട്ടിരുന്നത് എങ്കിലും കോണ്‍ഗ്രസ് അത് അംഗീകരിക്കാനിടയില്ല. പകരം വൈപ്പിനില്‍ ലത്തീന്‍ സമുദായാംഗത്തെ പരിഗണിക്കാനാണ് നീക്കം.

 




കൂടുതല്‍വാര്‍ത്തകള്‍.