
















ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും. ശബരിമല യുവതി പ്രവേശനം എതിര്‍ക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ മൂന്നു ദിവസം കേള്‍ക്കുക. ഏപ്രില്‍ 14,മുതല്‍ 16 വരെ തീയതികളാണ് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം.കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയില്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു.
ബെഞ്ചില്‍ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ഏക വനിതാ അംഗം .യുവതി പ്രവേശനത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുന്‍പ് മതപണ്ഡിതന്മാരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും അടങ്ങുന്ന സമിതി രൂപീകരിച്ച് അഭിപ്രായം തേടണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം യുവതി പ്രവേശനത്തെ എതിര്‍ത്തിരുന്നു.
ഏപ്രില്‍ 7 മുതല്‍ 9 വരെ പുനഃപരിശോധനാ ഹര്‍ജിക്കാരെയും അവരെ അനുകൂലിക്കുന്നവരെയും കോടതി കേള്‍ക്കും. തുടര്‍ന്ന് ഏപ്രില്‍ 14 മുതല്‍ 16 വരെ ഹര്‍ജികളെ എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ നടക്കും. ഏപ്രില്‍ 21-ന് മറുപടി വാദങ്ങളും ഏപ്രില്‍ 22-ഓടെ കോടതിയെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറിയുടെ അന്തിമ വാദങ്ങളും പൂര്‍ത്തിയാകും. മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരമേശ്വരനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്.