CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 42 Minutes 17 Seconds Ago
Breaking Now

യുവാക്കളുടെ വിയോജിപ്പിനെ നിസാരമായി കാണരുത് ; കോക്രോച്ച് ജനതാ പാര്‍ട്ടിയെ ചൊല്ലി എന്‍ഡിഎയില്‍യില്‍ ഭിന്നത

സിജെപി കുതിപ്പ് സര്‍ക്കാരിനുള്ള സൂചന എന്നും ചില എന്‍ഡിഎ ഘടകകക്ഷികള്‍ പറഞ്ഞു.

കോക്രോച്ച് ജനതാ പാര്‍ട്ടിയെ ചൊല്ലി എന്‍ഡിഎയില്‍യില്‍ ഭിന്നത. യുവാക്കളുടെ വിയോജിപ്പുകളെ അവഗണിക്കരുതെന്ന നിലപാടില്‍ തെലുങ്ക് ദേശം പാര്‍ട്ടി. തമിഴ്‌നാട്ടിലെ വിജയ് കുതിപ്പ് അടക്കം ചൂണ്ടിക്കാട്ടിയാണ് ടിഡിപി നിലപാട് വ്യക്തമാക്കിയത്. സിജെപി കുതിപ്പ് സര്‍ക്കാരിനുള്ള സൂചന എന്നും ചില എന്‍ഡിഎ ഘടകകക്ഷികള്‍ പറഞ്ഞു.

യുവാക്കളുടെ വിയോജിപ്പുകളെ പൂര്‍ണ്ണമായും അവഗണിക്കരുതെന്നും വിഷയം സൂക്ഷ്മമായി കൈകൊള്ളണമെന്നും ടിഡിപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ലാവു കൃഷ്ണ വ്യക്തമാക്കി. സാമ്പത്തിക ദുരവസ്ഥ, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നിവയില്‍ യുവാക്കള്‍ അസംതൃപ്തരാണെന്നും യുവാക്കള്‍ സമൂഹമാധ്യമങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ വിജയ്യുടെ വിജയം സമൂഹമാധ്യമങ്ങളിലെ നീക്കവും യുവാക്കള്‍ക്ക് ഇടയിലെ ഒരു തരംഗവുമാണെന്നും അത് കൊണ്ട് യുവാക്കളുടെ ശബ്ദത്തെ പൂര്‍ണ്ണമായി അവഗണിക്കരുതെന്നും ടിഡിപി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. ദിവസങ്ങള്‍ക്കുള്ളിലാണ് പാര്‍ട്ടി സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. ഇന്ത്യയിലെ മുന്‍നിര രാഷ്ട്രീയ മുന്നണികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളെ പിന്നിലാക്കിയായിരുന്നു സിജെപിയുടെ വരവ്. ഇതിനിടെ സിജെപിയുടെ എക്സ് അക്കൗണ്ടിന് ഇന്ത്യയില്‍ ബ്ലോക്ക് ഏര്‍പ്പെടുത്തി. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് എക്സ് അക്കൗണ്ട് നിരോധിച്ചതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ പറഞ്ഞിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.