CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 12 Seconds Ago
Breaking Now

ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നു; യുകെയില്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷണം ഉപേക്ഷിക്കുന്നു; കാലാവധി തീരാറായ ഡിസ്‌കൗണ്ട് ഭക്ഷണത്തിനായി നെട്ടോട്ടം; അധിക ജോലിയും കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഗ്രേഡുകള്‍ മോശമാകുന്നു

ഷോപ്പുകളുടെയും, റെയില്‍വെ സ്റ്റേഷനിലെയും തറ തുടക്കുന്നത് പോലുള്ള ജോലികള്‍ വരെ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുന്നു

ലണ്ടനില്‍ 8 പൗണ്ടിന്റെ ഒരു സാന്‍ഡ്‌വിച്ച് താങ്ങാന്‍ കഴിയാത്ത നിലയിലാണ് പല ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും. ഇത് കഴിക്കാനായി വാങ്ങാന്‍ കഴിയുന്നതാകട്ടെ മാലിന്യക്കുട്ടയിലേക്ക് പോകുന്നതിന് ഏതാനും മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോഴും. 'ടൂ ഗുഡ് ടു ഗോ' ആപ്പ് ഇത് പാഴായി പോകുന്നതിന് മുന്‍പ് സാന്‍ഡ്‌വിച്ച് 2.5 പൗണ്ട് മുതല്‍ 3 പൗണ്ട് വരെ വിലയിട്ട് വില്‍ക്കുമ്പോഴാണ് കഴിക്കാന്‍ കിട്ടുന്നത്. 

പല ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ക്ലാസുകളിലേക്ക് പോകുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് ആവശ്യത്തിന് ഭക്ഷണം എവിടെ ഡിസ്‌കൗണ്ടില്‍ കിട്ടുമെന്നതിലാണ്. കിംഗ്‌സ് കോളേജ് ലണ്ടനില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി പൂര്‍ത്തിയാക്കി മടങ്ങിയ ഒരു വിദ്യാര്‍ത്ഥിയാണ് തന്റെ അനുഭവം വിവരിച്ചത്. മാര്‍ച്ചില്‍ ഡോളറിനെതിരെ 93 രൂപയായിരുന്നു ഇന്ത്യന്‍ രൂപയുടെ മൂല്യം. 

ഇപ്പോഴിത് 95 രൂപയിലേക്ക് എത്തിയിട്ടുണ്ട്. ഏത് സമയത്തും 100 എന്ന നാഴികക്കല്ല് താണ്ടാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ദുര്‍ബലമാകുന്ന രൂപ വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ കിട്ടുന്നത് പോലും ബുദ്ധിമുട്ടാക്കി മാറ്റുകയാണ്. 

ഷോപ്പുകളുടെയും, റെയില്‍വെ സ്റ്റേഷനിലെയും തറ തുടക്കുന്നത് പോലുള്ള ജോലികള്‍ വരെ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുന്നു. ഔദ്യോഗിക പാര്‍ട്ട്‌ടൈം ജോലിക്ക് പുറമെയാണ് ഈ അധിക ജോലി പിടിച്ചുനില്‍ക്കാനായി ഏറ്റെടുക്കേണ്ടി വരുന്നത്. ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാനായി ശ്രമിക്കുമ്പോഴും പലര്‍ക്കും ദിവസം മുഴുവന്‍ ഒന്നും കഴിക്കാനില്ലാതെ കഴിച്ചുകൂട്ടേണ്ടിയും വരുന്നു. വിദേശ വിദ്യാഭ്യാസത്തിന്റെ മോഹിപ്പിക്കുന്ന പളപളപ്പിന് അപ്പുറത്തേക്ക് ഇന്ത്യന്‍ രൂപ പൊളിഞ്ഞ് വീഴുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ദുരവസ്ഥയാണ് ഇത്. 




കൂടുതല്‍വാര്‍ത്തകള്‍.