
















മണിക്കൂറുകള്‍ കടന്നുപോയത് അറിയിക്കാതെ ആവേശം നിറച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പെര്‍ഫോമന്‍സാണ് ഗായിക റിമിയുടേയും സംഘത്തിന്റെയും പ്രത്യേകത. ലെസ്റ്ററിന് പിന്നാലെ സൗത്താംപ്റ്റണിലും കാണികള്‍ നിറഞ്ഞതോടെ യുകെ തന്നെ ഏറ്റെടുത്തിരിക്കുകയാണ് റിമിയുടേയും സംഘത്തിന്റെയും മനോഹരമായ ഗാന നൃത്ത സന്ധ്യ. റിഥം ക്രിയേഷന്‍ യുകെയില്‍ ഒരുക്കുന്ന റിമി ഷോ ഇന്നലെ വൈകീട്ട് ആറുമണിയ്ക്ക് സൗത്താംപ്റ്റണിലെ കിങ്‌സ് കോണ്‍ഫറന്‍സ് സെന്ററില്‍ അരങ്ങേറി. നിറഞ്ഞ വേദിയില്‍ പാടി ആടി തകര്‍ക്കുകയായിരുന്നു റിമിയും സംഘവും.

കലാഭവന്‍ നൈസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സ് ടീമും കൗശികിന്റെ ഡാന്‍സും സ്റ്റേജ് പെര്‍ഫോമന്‍സുമായി കാണികള്‍ക്ക് മറക്കാനാകാത്ത നിമിഷങ്ങളാണ് സംഘം സമ്മാനിച്ചത്.
മേയ് 24ാം തിയതിയായ ഇന്ന് വര്‍ത്തിങ്ങിലാണ് ഷോ. കഴിഞ്ഞ രണ്ട് ഷോകള്‍ക്ക് കിട്ടിയ വലിയ പിന്തുണ ഇക്കുറിയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഇനി നിസാര ടിക്കറ്റുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഒരുപിടി നല്ല ഗാനങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം കൂടെ പാടാനും ഡാന്‍സ് ചെയ്യാനും യുവാക്കളും കുട്ടികളുമെല്ലാം മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒരു മികച്ച ദൃശ്യ വിരുന്നാണ് ഈ ഷോ.

ടിക്കറ്റെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും rhythmcreationsukയുടെ വെബ് സൈറ്റില്‍ സന്ദര്‍ശിക്കാം.
യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ്, ലോ ആന്‍ഡ് ലോയേഴ്സ്, ഫോകസ് ഫിന്‍ഷുവര്‍ ലിമിറ്റഡ്, ജിആര്‍ബി, യെസ്റ്റേ കണ്‍സള്‍ട്ടന്‍സ് എന്നിവര്‍ ഈ ഷോയുടെ സ്പോണ്‍സേഴ്സാണ്.