
















ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ക്ക് എതിരായ ജനരോഷം വര്‍ദ്ധിപ്പിച്ച് പുതിയ സംഭവം. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ തെരുവിലിട്ട് കുത്തിയ സിഖുകാരനെ അറസ്റ്റ് ചെയ്യുന്നതിന് പകരം ചോരവാര്‍ന്ന് കൊണ്ടിരുന്ന ഇരയെ അറസ്റ്റ് ചെയ്യുകയും, ഈ 18-കാരന്‍ മരണപ്പെടുകയും ചെയ്ത സംഭവങ്ങളാണ് ഇപ്പോള്‍ വിവാദത്തിന് കാരണമാകുന്നത്.
ചോര വാര്‍ന്ന് മരിച്ച വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതില്‍ പോലീസ് ഇപ്പോള്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. സിഖുകാരുടെ ക്രിപാണ്‍ ഉപയോഗിച്ചാണ് വിക്രം ദിഗ്വ 18-കാരനായ ഹെന്‍ട്രി നോവാകിനെ കുത്തിക്കൊന്നത്. 2025 ഡിസംബര്‍ 3-ന് സൗത്താംപ്ടണില്‍ വെച്ചാണ് ഫിനാന്‍സ് വിദ്യാര്‍ത്ഥിയെ ദിഗ്വ അക്രമിച്ചത്.
എന്നാല്‍ സ്ഥലത്തെത്തിയ പോലീസിനോട് താന്‍ വംശീയ അക്രമത്തിന് ഇരയായെന്ന് 23-കാരന്‍ പറഞ്ഞതോടെ കുത്തേറ്റ ഇരയെ രക്ഷിക്കുന്നതിന് പകരം അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ വിദ്യാര്‍ത്ഥിയെ കുത്തിയെന്ന കാര്യവും ഇയാള്‍ മറച്ചുവെച്ചു. എന്നാല്‍ വിലങ്ങ് ഇടിയിച്ച നോവാക് കുഴഞ്ഞ് വീഴുകയും, മരിക്കുകയുമായിരുന്നു.
സംഭവം ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ടിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നോവാകിന് പരുക്കേറ്റത് ശ്രദ്ധിക്കാതെ പോയ ഓഫീസര്‍മാരുടെ പ്രവൃത്തിക്ക് ഹാംപ്ഷയര്‍ കോണ്‍സ്റ്റാബുലറി മാപ്പ് പറഞ്ഞു.
കൊലപാതകത്തില്‍ ദിഗ്വ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാളുടെ ശിക്ഷ ജൂലൈ 17-ന് വിധിക്കും. പൊതുസ്ഥലത്ത് മൂര്‍ച്ചയുള്ള ആയുധം കൈവശം വെച്ചതിന് ഉള്‍പ്പെടെ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. 53-കാരിയായ ഇയാളുടെ അമ്മ കിരണ്‍ കൗറും അക്രമിച്ച ആയുധം സംഭവസ്ഥലത്ത് നിന്നും മാറ്റിയ കുറ്റങ്ങളില്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.