
















ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാനുള്ള നീക്കത്തിനെതിരെ ഒമാന് നേരെ കടുത്ത ഉപരോധ ഭീഷണിയുമായി അമേരിക്ക. ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ ഈടാക്കാനുള്ള നീക്കം അംഗീകരിക്കില്ല. ടോള്‍ ഈടാക്കാന്‍ സഹായിക്കുന്നവര്‍ക്ക് ഏറെ നടപടി ഉണ്ടാകും. ഇറാന്റെ നീക്കം എല്ലാ രാഷ്ട്രങ്ങളും തള്ളിക്കളയണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇറാനുമായി ചേര്‍ന്ന് തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ പോകുന്ന വാണിജ്യ കപ്പലുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ ഒമാന്‍ മുതിര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര ജലപാതയാണെന്നും അവിടെ യാത്രാസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നുമാണ് അമേരിക്കയുടെ നിലപാട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് കാബിനറ്റ് യോഗത്തില്‍ ഒമാനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.