CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 38 Minutes 34 Seconds Ago
Breaking Now

ട്രെയിനിംഗിന് പോകുന്നുവെന്ന് പറഞ്ഞ് വിവാഹം കഴിക്കാന്‍ പോയ മലയാളി ജൂനിയര്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; എന്‍എച്ച്എസിനോട് നുണ പറഞ്ഞതിന് 12 മാസം പുറത്തിരിക്കാന്‍ വിധിയെഴുതി ട്രിബ്യൂണല്‍; സൂപ്പര്‍വൈസറുടെ ശ്രദ്ധയില്‍ കുരുങ്ങി

കുറ്റസമ്മതം നടത്തിയെങ്കിലും താന്‍ ആശയക്കുഴപ്പത്തില്‍ ചെയ്ത് പോയതാണെന്ന് ട്രെയിനി കാര്‍ഡിയോളജിസ്റ്റ്

നിര്‍ബന്ധമായും പങ്കെടുക്കേണ്ട ട്രെയിനിംഗ് ദിനത്തില്‍ വിവാഹം നിശ്ചയിച്ചാല്‍ എന്ത് ചെയ്യും? ഒന്നുകില്‍ വിവാഹം മാറ്റിവെയ്ക്കണം, അല്ലെങ്കില്‍ ട്രെയിനിംഗ് ഒഴിവാക്കണം. ഇത് രണ്ടും ഒരുമിച്ച് നടത്തിയെടുക്കാന്‍ ഒരു മലയാളി ഡോക്ടര്‍ കാണിച്ച അതിബുദ്ധി ഇപ്പോള്‍ അവര്‍ക്ക് 12 മാസത്തെ സസ്‌പെന്‍ഷനാണ് നേടിക്കൊടുത്തിരിക്കുന്നത്. 

എന്‍എച്ച്എസിനോട് നുണപറഞ്ഞ് ട്രെയിനിംഗിന് പകരം, സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാനായി പോയതിനാണ് ഡോ. പ്രീതി സുരേഷിന് ഈ സസ്‌പെന്‍ഷന്‍ വിധിച്ചിരിക്കുന്നത്. നോര്‍ഫോക് & നോര്‍വിച്ച് യൂണിവേഴ്‌സിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ കാര്‍ഡിയോളജി ട്രെയിനിയായിരുന്നു ഈ ഡോക്ടര്‍. 

വിവാഹത്തിനായി ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെ ഡോ. പ്രീതി സുരേഷ് ലീവ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയിലാണ് 2024 ഫെബ്രുവരി 29ന് നിര്‍ബന്ധിത ട്രെയിനിംഗും എത്തിയത്. ട്രെയിനിംഗ് ഒഴിവാക്കിയ ഡോ. പ്രീതി അറ്റന്‍ഡന്‍സ് ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുകയും, ഇതിന്റെ സര്‍ട്ടിഫിക്കറ്റ് തന്റെ പ്രൊഫഷണല്‍ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തി സെഷന്‍ പൂര്‍ത്തിയാക്കിയതായി വരുത്തിത്തീര്‍ത്തു. 

എന്നാല്‍ ഇവരുടെ സൂപ്പര്‍വൈസര്‍ ഇത് കൈയോടെ പൊക്കി. ലീവെടുത്തിരുന്ന ഡോക്ടര്‍ ട്രെയിനിംഗില്‍ പോയിട്ടില്ലെന്ന് കണ്ടെത്തിയതോടെയായിരുന്നു ഇത്. കുറ്റസമ്മതം നടത്തിയെങ്കിലും താന്‍ ആശയക്കുഴപ്പത്തില്‍ ചെയ്ത് പോയതാണെന്ന് ട്രെയിനി കാര്‍ഡിയോളജിസ്റ്റ് അവകാശപ്പെട്ടു. ഡോക്ടര്‍ ചെയ്തത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ കണ്ടെത്തുകയും, ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍ വിധിക്കുകയുമായിരുന്നു. 

രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നിന്നും ഡോക്ടറായ ഡോ. പ്രതീ സുരേഷ് സംഭവസമയത്ത് എന്‍എന്‍യുഎച്ചില്‍ കാര്‍ഡിയോളജി ട്രെയിനിംഗ് പ്രോഗ്രാമില്‍ പോസ്റ്റ്ഗ്രാജുവേറ്റ് ഡോക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.