CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 45 Minutes 32 Seconds Ago
Breaking Now

ജോലിക്കാരെ പിരിച്ചുവിടാന്‍ വെമ്പല്‍കാട്ടി സ്ഥാപനങ്ങള്‍; ആഴ്ചയില്‍ നല്‍കുന്നത് 8900 ലേ-ഓഫ് നോട്ടീസുകള്‍; കൊവിഡ് മഹാമാരിക്ക് ശേഷം ബ്രിട്ടനില്‍ പിരിച്ചുവിടല്‍ നോട്ടീസുകള്‍ റെക്കോര്‍ഡ് ഉയരത്തില്‍; തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

പണപ്പെരുപ്പം കുതിച്ചുയരുമെന്ന ആശങ്കയില്‍ കടമെടുപ്പ് ചെലവുകള്‍ കുതിച്ചുയര്‍ന്നത് സ്ഥാപനങ്ങളെ സാരമായി ബാധിക്കുന്നു

ബ്രിട്ടനിലെ തൊഴില്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചന നല്‍കി എംപ്ലോയേഴ്‌സ് ജീവനക്കാരെ പിരിച്ചുവിടാന്‍ നല്‍കുന്ന നോട്ടീസുകള്‍ കുതിച്ചുയരുന്നതായി കണക്കുകള്‍. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതിലാണ് ലേ-ഓഫ് നോട്ടീസുകള്‍ നല്‍കുന്നതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. 

ആഴ്ചയില്‍ 8900 എന്ന തോതിലാണ് ലേ-ഓഫ് നോട്ടീസുകള്‍ നല്‍കുന്നതെന്ന് ഒഎന്‍എസ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 76 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്. വരുന്ന ആഴ്ചകളില്‍ ഇരുപതോ, അതിലേറെയോ പേരെ പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇതിന് മുന്നോടിയായി നോട്ടീസ് നല്‍കണമെന്നാണ് വ്യവസ്ഥ. 

ഈ കണക്കുകള്‍ പുറത്തുവന്നതോടെ ബ്രിട്ടന്റെ തൊഴില്‍ പ്രതിസന്ധി വീണ്ടും ഉയരുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. തൊഴിലില്ലായ്മ നിലവില്‍ 5 ശതമാനത്തിലേക്ക് വര്‍ദ്ധിച്ച് നില്‍ക്കുകയാണ്. യുവാക്കള്‍ക്കിടയില്‍ 16 ശതമാനമാണ് തൊഴിലില്ലായ്മ. 

ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച നികുതി വര്‍ദ്ധനവും, മിനിമം വേജ് വര്‍ദ്ധനവും, ജോലിക്കാരുടെ പുതിയ അവകാശങ്ങളും കമ്പനികളുടെ നട്ടെല്ലൊടിച്ചു. ഇതിനിടയിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറാന്‍ യുദ്ധം ചെലവുകള്‍ വീണ്ടും ഉയര്‍ത്തുന്നതിലേക്ക് നയിച്ചത്. 

പണപ്പെരുപ്പം കുതിച്ചുയരുമെന്ന ആശങ്കയില്‍ കടമെടുപ്പ് ചെലവുകള്‍ കുതിച്ചുയര്‍ന്നത് സ്ഥാപനങ്ങളെ സാരമായി ബാധിക്കുന്നു. ഇതെല്ലാം ചേര്‍ന്നാണ് തൊഴിലാളികളെ പിരിച്ചുവിടുന്നതിലേക്ക് നയിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.