CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 37 Minutes 21 Seconds Ago
Breaking Now

പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ശനിയാഴ്ച രാവിലെ 10ന് കോവെന്‍ട്രിയില്‍

പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും 2026 ജൂണ്‍ 6 ശനിയാഴ്ച രാവിലെ 10 മണിക്ക് കോവെന്‍ട്രിയിലെ സെന്റ് ജോണ്‍ ഫിഷര്‍ കത്തോലിക്കാ ചര്‍ച്ച് ഹാളില്‍ (St John Fisher Catholic Church Hall, Coventry, CV2 3DL) നടക്കും.

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ശ്രീ പി.ജെ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മോന്‍സ് ജോസഫ്, ശ്രീ കെ. ഫ്രാന്‍സിസ് ജോര്‍ജ് MP, ഗവണ്‍മെന്റ് ചീഫ് വിപ്പ് ശ്രീ അപു ജോണ്‍ ജോസഫ് എം.എല്‍.എ, ശ്രീ തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ, ശ്രീ വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ, ശ്രീ റെജി ചെറിയാന്‍ എം.എല്‍.എ, ശ്രീ ഷിബു തെക്കുംപുറം എം.എല്‍.എ, ശ്രീ വിനു ജോബ് എം.എല്‍.എ എന്നിവരുള്‍പ്പെടെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

 

പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രസിഡന്റ് ബിജു ഇളംതുരുത്തിയില്‍, ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസ് എട്ടുതൊട്ടിയില്‍ എന്നിവര്‍ സമ്മേളന വിവരം അറിയിച്ചു.

 

സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ പാര്‍ട്ടി അംഗങ്ങളെയും അനുഭാവികളെയും സ്വാഗതം ചെയ്യുന്നതായും രജിസ്‌ട്രേഷന്‍ നടത്തുന്നതിനായി താഴെ നല്‍കിയിരിക്കുന്ന  ലിങ്ക് ഉപയോഗിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

 

Registration Link - https://forms.gle/PK8VBqUaFHjSG6Q76

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

 

ശ്രീ ബിജു മാത്യു ഇളംതുരുത്തിയില്‍ (President)

 +44 7846 194373

 

ശ്രീ ജിപ്‌സണ്‍ തോമസ് എട്ടുതൊട്ടിയില്‍ (General Secretary)

 +44 7453 288745

 

 

 




കൂടുതല്‍വാര്‍ത്തകള്‍.