CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 44 Minutes 34 Seconds Ago
Breaking Now

ബ്രിസ്‌റ്റോളില്‍ റിമി ടോമിയുടേയും ടീമിന്റെയും സംഗീത വിരുന്ന് ഇന്ന് ; ഒപ്പം കരുതലിന്റെ സന്ദേശവുമായി ' കേള്‍ക്കാം പദ്ധതിക്ക് തുടക്കമിടാന്‍ ചിറമ്മേല്‍ അച്ചനും എത്തും

ഇന്ന് ബ്രിസ്‌റ്റോളില്‍ റിമി ടോമിയ്ക്കും സംഘത്തിനുമൊപ്പം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ചിറമ്മേലച്ചനും ഉണ്ടാകും

ഒരു സംഗീത രാവു കൂടി യുകെ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ റിമിയും സംഘവും ബ്രിസ്‌റ്റോളിലേക്ക്. സംഗീതത്തിന് ഒരു മാസ്മരികതയുണ്ട്. ആരേയും പിടിച്ചിരുത്താന്‍... സമ്മര്‍ദ്ദങ്ങള്‍ മറന്ന് മനസിനെ സന്തോഷത്തിലേക്ക് കൊണ്ടുവരാന്‍ ഒരുപിടി നല്ല ഗാനങ്ങള്‍ക്കാകും. തിരക്കേറിയ ജീവിതത്തിനിടെ എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് ഒരു ഉത്സവം പോലെ കൊണ്ടാടുകയാണ് യുകെയിലെ റിതം ക്രിയേഷന്‍സ് ഒരുക്കുന്ന റിമി ഷോ.

ബ്രിസ്‌റ്റോളില്‍ അഞ്ചു മണിയ്ക്ക് വാംഅപ് സെക്ഷന്‍ തുടങ്ങും. സായാസ് ഇവന്റ്‌സിന്റെ ഡാന്‍സ്, ജോയലിന്റെ മെന്റലിസം, പ്രേയ സജുവിന്റെ വയലിന്‍ എന്നിവയാണ് വാംഅപ് സെക്ഷനിലുള്ളത്.

ഇന്ന് ബ്രിസ്‌റ്റോളില്‍ റിമി ടോമിയ്ക്കും സംഘത്തിനുമൊപ്പം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ചിറമ്മേലച്ചനും ഉണ്ടാകും. അവയവ ദാനത്തിന്റെ മഹത്വത്തെ സ്വന്തം ജീവിതം കൊണ്ടു തന്നെ മാതൃകയാക്കി.. അപരിചിതനായ വ്യക്തിയ്ക്ക് സ്വന്തം കിഡ്‌നി നല്‍കി മനോഹരമായ ആശയം ലോകത്തോട് സംവദിച്ച ഫാദര്‍ ചിറമ്മേല്‍ പുതിയൊരു ദൗത്യത്തിലേക്ക് കൂടി ചുവടുവയ്ക്കുകയാണ്.

ഒറ്റപ്പെടുന്നവരെ ചേര്‍ത്തുപിടിക്കാന്‍ കേള്‍ക്കാം എന്ന പദ്ധതി ഒരുക്കുകയാണ് അച്ചനും സംഘവും. ജീവിതത്തിലെ ഒറ്റപ്പെടലുകളും സമ്മര്‍ദ്ദങ്ങളും ശ്വാസം മുട്ടിക്കുമ്പോള്‍ അതിറക്കിവയ്ക്കാന്‍ ഒരു അത്താണിയായി അച്ചനും സംഘവും ഉണ്ടാകും. നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന സന്ദേശവുമായി നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങളുണ്ടെന്ന് പറഞ്ഞുകൊണ്ട് കേള്‍ക്കാം എന്ന വലിയൊരു ദൗത്വത്തിന് ഔദ്യോഗിക ഉത്ഘാടനം നിര്‍വ്വഹിക്കുകയാണ് ചിറമ്മേല്‍ അച്ചന്‍ ഇന്ന്. ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ചിറമ്മേല്‍ അച്ചനും സംഘാടകരും അറിയിച്ചു.

ഷോയുടെ ടിക്കറ്റിനായി റിഥം ക്രിയേഷന്‍സ് യുകെ വെബ് സൈറ്റില്‍ സന്ദര്‍ശിക്കാം.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ്, ലോ ആന്‍ഡ് ലോയേഴ്‌സ്, ഫോകസ് ഫിന്‍ഷുവര്‍ ലിമിറ്റഡ്, ജിആര്‍ബി, യെസ്റ്റേ കണ്‍സള്‍ട്ടന്‍സ് എന്നിവര്‍ ഈ ഷോയുടെ സ്‌പോണ്‍സേഴ്‌സാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.