CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 47 Minutes 21 Seconds Ago
Breaking Now

ശരീരത്തില്‍ 51 മുറിവുകള്‍, ജനനേന്ദ്രിയത്തില്‍ ആഴത്തില്‍ മുറിവ് ; സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെ പാടുകള്‍; നെടുമങ്ങാട് ഒന്നര വയസുകാരന്‍ നേരിട്ടത് കൊടും ക്രൂരത

കുഞ്ഞിന്റെ മരണത്തിന്റെ നടുക്കത്തിലാണ് ബന്ധുക്കള്‍.

നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നരവയസുകാരന്‍ നേരിട്ടത് കൊടുംക്രൂരത. കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത് 51 മുറിവുകള്‍. ജനനേന്ദ്രിയത്തിലടക്കം ആഴത്തില്‍ മുറിവേറ്റു. കാലുകളില്‍ സിഗരറ്റ് വച്ച് പൊളിച്ചതിന്റെ പാടുകളും കണ്ടെത്തി. കുഞ്ഞിന്റെ മരണത്തിന്റെ നടുക്കത്തിലാണ് ബന്ധുക്കള്‍. 

കുഞ്ഞിനെ വിട്ട് കിട്ടാനുള്ള ശ്രമത്തിലായിരുന്നു അച്ഛന്റെ വീട്ടുകാര്‍. കുഞ്ഞിനെ നല്‍കാമെന്ന് അഖിലയുടെ ബന്ധുക്കള്‍ ഉറപ്പ് നല്‍കിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. 

കുഞ്ഞിന്റെ കൈ ഒടിഞ്ഞതോടെയാണ് അഖിലയും പങ്കാളിയും കുഞ്ഞിനെ ഉപദ്രവിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്. കുട്ടിയുടെ അച്ഛന്റെ മരണത്തിന് ശേഷമായിരുന്നു അമ്മ കുഞ്ഞുമായി മാറിത്താമസിച്ചത്. അറസ്റ്റിലായ അമ്മ അഖിലയെയും പങ്കാളി അഷ്‌കറിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.