
















ലണ്ടന്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായി പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രൂപതയില്‍ നിന്നുള്ള ആദ്യ സന്യാസിനിയായി സിസ്റ്റര്‍ ക്രിസ്റ്റി മരിയ എസ് എച്ച് വൃത വാഗ്ദാനം സ്വീകരിച്ചു .

മെയ് 28 ന് ലണ്ടനിലെ ടൂട്ടിങ് സെന്റ് ബോണിഫസ് പള്ളിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനമദ്ധ്യേ നടന്ന ശുശ്രൂഷയില്‍ ആണ് സിസ്റ്റര്‍ ക്രിസ്റ്റി മരിയ രൂപതയില്‍ നിന്നുള്ള ആദ്യ സന്യാസിനിയായി സഭാവസ്ത്ര സ്വീകരണവും ,വൃത വാഗ്ദാനവും നടത്തിയത് . നാട്ടില്‍ എറണാകുളം സ്വദേശികളും വെസ്റ്റ് ലണ്ടനിലെ ടൂട്ടിങ് സ്വദേശികളുമായ വര്‍ഗീസ് എബ്രഹാം സലീന വര്‍ഗീസ് ദമ്പതികളുടെ ഇളയ പുത്രിയായ സിസ്റ്റര്‍ ക്രിസ്റ്റി മരിയ കെന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫാര്‍മസിയില്‍ ബിരുദാന്ത ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ലണ്ടനിലെ റോയല്‍ മാര്‍സ് ടെന്‍ ആശുപത്രിയില്‍ ഓങ്കോളജി ആന്‍ഡ് ഹെമറ്റോളജി ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്തു വരികെയാണ് ദൈവവിളി സ്വീകരിച്ച് തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ ചേര്‍ന്നത് . 1911 ല്‍ പുണ്യ ശ്ലോകനായധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചനാല്‍ സ്ഥാപിതമായ തിരുഹൃദയ സന്യാസിനി സമൂഹത്തിനും ഇത് അഭിമാന നിമിഷമാണ് .

2019 മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ശുശ്രൂഷ മേഖലകളില്‍ ജോലി ചെയ്യുന്ന തിരുഹൃദയ സന്യാസിനി സമൂഹത്തിന് ബ്രിട്ടനില്‍ നിന്നുള്ള ആദ്യ സന്യാസിനി ആയി സിസ്റ്റര്‍ ക്രിസ്റ്റി മരിയ മാറുമ്പോള്‍ ഈ കുറഞ്ഞ കാലയളവില്‍ തന്നെ യോര്‍ക്കില്‍ ഒരു സന്യാസിനികള്‍ക്കായുള്ള പരിശീലന കേന്ദ്രവും , രണ്ട് കന്യാസ്ത്രീ മഠങ്ങളും ,സ്ഥാപിക്കുവാനും കഴിഞ്ഞു. നിലവില്‍ മൂന്ന് പേര്‍ ഈ പരിശീലന കേന്ദ്രത്തില്‍ പരിശീലനവും നടത്തുന്നുണ്ട് .തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ പാലാ പ്രൊവിന്‍സില്‍ നിന്നുള്ള അഞ്ച് കന്യാസ്ത്രീകള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ശശ്രൂഷ രംഗങ്ങളില്‍ ഇപ്പോള്‍ സേവനം അനുഷ്ടിക്കുന്നുമുണ്ട് .

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ നിന്നുള്ള ആദ്യ വൈദികനായി റെവ ഫാ മൈക്കിള്‍ കോച്ചേരി അഭിഷിക്തനായി ഏറെ ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പേ രൂപതയിലേക്ക് ഒരു സന്യാസിനിയെയും ലഭിച്ചതിന്റെ സന്തോഷത്തില്‍ ദൈവത്തിന് നന്ദി പറയുകയാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസികള്‍
ഷൈമോന്‍ തോട്ടുങ്കല്‍