CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 48 Minutes 37 Seconds Ago
Breaking Now

യുകെയില്‍ നിന്നും കോന്നിയിലേക്ക് കരുതലിന്റെ കരസ്പര്‍ശം; കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി ടോണ്ടനിലെ ഐഒസി യുകെ കേരള ചാപ്റ്റര്‍ പ്രവര്‍ത്തകര്‍

സോമര്‍സെറ്റ്/കോന്നി. യുകെയില്‍ നിന്നും കോന്നിയിലേക്ക് കരുതലിന്റെ കരസ്പര്‍ശം. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കിയാണ് സോമര്‍സെറ്റ് ടോണ്ടനിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ കരുതലിന്റെ കരസ്പര്‍ശം തീര്‍ത്തത്. പത്തനംതിട്ട ജില്ലയിലെ കോന്നി പ്രമാടം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മല്ലശ്ശേരി കെഎം യുപി സ്‌കൂളിലെ 65ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂള്‍ പ്രവേശനോത്സവം നടക്കുന്നതിന് മുന്നോടിയയായി പഠനോപകരണങ്ങള്‍ നല്‍കിയത്. നോട്ട് ബുക്കുകള്‍, സ്‌കൂള്‍ ബാഗ്, കുട, ടിഫിന്‍ ബോക്‌സ്, പേനകള്‍, പെന്‍സിലുകള്‍, പൗച്ച്, പെന്‍സില്‍ ഷാര്‍പ്നര്‍ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു ഓരോ കിറ്റുകളും.

പഠനോപകരണ വിതരണം ആറന്മുള എംഎല്‍എയും യൂത്ത്‌കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയുമായ അഡ്വ. അബിന്‍ വര്‍ക്കി കോടിയാട്ട് ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രമാടം ഡിവിഷന്‍ അംഗം റോബിന്‍ മോന്‍സി അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലൂയിസ് പി സാമൂവേല്‍, ജോളി അജി തോമസ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ. കെ. സുജ എന്നിവര്‍ പ്രസംഗിച്ചു. യുകെയില്‍ നിന്നും ഐഒസി യുകെ കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേല്‍, സെക്രട്ടറി ബിജു കുളങ്ങര എന്നിവര്‍ ഓണ്‍ലൈനില്‍ ആശംസകള്‍ അറിയിച്ചു.

റീനാ രാജന്‍, അനിറ്റ് ജേക്കബ്, രഞ്ജിനി നായര്‍, നികിത മേരി മോന്‍സണ്‍, പിടിഎ പ്രസിഡന്റ് സുധാകുമാരി, എംപിറ്റിഎ പ്രസിഡന്റ് അനിത ഷിബു, ഐഒസി യുകെ കേരള ചാപ്റ്റര്‍ ടോണ്ടന്‍ - സോമര്‍സെറ്റ് യൂണിറ്റ് ഭാരവാഹികളായ ട്രഷറര്‍ ജിനു ജോസ്, കോ-ഓര്‍ഡിനേറ്റര്‍ ലിന്റോ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ജോമോന്‍ ജോസ് വാത്യേലില്‍, എക്സിക്യൂട്ടീവ് മെമ്പര്‍ മോബിന്‍ മോന്‍സി എന്നിവര്‍ പങ്കെടുത്തു. ഐഒസി യുകെ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കമല്‍ ദലിവാള്‍, കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ ഡാനിയേല്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലെ സ്‌കൂള്‍ പ്രവേശനത്തോട് അനുബന്ധിച്ച് അര്‍ഹരായ കുട്ടികള്‍ക്ക് കിറ്റുകള്‍ കൈമാറാന്‍ കഴിഞ്ഞതില്‍ നിറഞ്ഞ സന്തോഷമുണ്ടെന്ന് ഐഒസി യുകെ കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ബിജു കുളങ്ങര, ടോണ്ടന്‍ - സോമര്‍സെറ്റ് യൂണിറ്റ് പ്രസിഡന്റ് അജി തോമസ് മംഗലി, ജനറല്‍ സെക്രട്ടറി സൂരജ് പി കെ എന്നിവര്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.