CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 56 Minutes 15 Seconds Ago
Breaking Now

യുവാക്കള്‍ക്ക് തൊഴില്‍ കിട്ടാനില്ല; ഈ സമയത്ത് മിനിമം വേജ് വര്‍ദ്ധനവില്‍ പിടിവാശി വേണോ? യുകെ ഗവണ്‍മെന്റില്‍ അഭിപ്രായ ഭിന്നത; 18-20 വയസ്സുകാര്‍ക്ക് നിരക്ക് ഉയര്‍ത്തിയത് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് ആശങ്ക

ഒരു ദശകത്തിനിടെ ആദ്യമായി ജോലിയും, പഠനവും ഇല്ലാത്ത യുവാക്കളുടെ എണ്ണം ഒരു മില്ല്യണ്‍ കടന്നുവെന്ന് മില്‍ബേണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി

യുവാക്കള്‍ക്കിടയില്‍ ഉയരുന്ന തൊഴിലില്ലായ്മയ്ക്ക് നേരിട്ടല്ലാതെ മിനിമം വേജ് വര്‍ദ്ധനയും കാരണമായെന്ന് ആശങ്ക. നിരക്ക് ഉയര്‍ത്തിയത് യുവാക്കള്‍ക്ക് ഉപകാരമാകേണ്ടതാണെങ്കിലും, ഫലത്തില്‍ ഇത് പാരയയായി മാറുകയാണ് ചെയ്തത്. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ റെക്കോര്‍ഡായ 16 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. 

ഇതോടെ മിനിമം വേജ് വര്‍ദ്ധന പൂര്‍ണ്ണമായി നല്‍കേണ്ട സമയം സംബന്ധിച്ച് ചര്‍ച്ചകള്‍ മുറുകുകയാണ്. ലേബര്‍ പ്രകടനപത്രികയിലെ വാഗ്ദാനം നിറവേറ്റാനുള്ള സമയം ഇതല്ലെന്നാണ് ബിസിനസ്സ് സെക്രട്ടറി പീറ്റര്‍ കൈല്‍ ചൂണ്ടിക്കാണിക്കുന്നത്. 

എന്നാല്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിച്ചത് തൊഴിലില്ലായ്മയിലേക്ക് സംഭാവന നല്‍കിയിട്ടില്ലെന്നാണ് മറ്റുള്ളവര്‍ വിശ്വസിക്കുന്നത്. യുവാക്കളിലെ തൊഴിലില്ലായ്മ ബ്രിട്ടന് പ്രതിവര്‍ഷം 125 ബില്ല്യണ്‍ പൗണ്ട് നഷ്ടം വരുത്തുവെന്ന മുന്‍ ലേബര്‍ മന്ത്രി അലന്‍ മില്‍ബേണിന്റെ റിപ്പോര്‍ട്ടാണ് ഭിന്നത രൂക്ഷമാക്കിയത്. 

ഒരു ദശകത്തിനിടെ ആദ്യമായി ജോലിയും, പഠനവും ഇല്ലാത്ത യുവാക്കളുടെ എണ്ണം ഒരു മില്ല്യണ്‍ കടന്നുവെന്ന് മില്‍ബേണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. യൂത്ത് മിനിമം വേജ് വര്‍ദ്ധനവിന്റെ വേഗത കുറയ്ക്കണമെന്ന ആവശ്യം ഇതോടെയാണ് ശക്തമായത്. 

എംപ്ലോയേഴ്‌സിന് യുവാക്കളെ ജോലിക്കെടുക്കാന്‍ തോന്നണം. ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലകളില്‍ മാര്‍ജിന്‍ തീരെ കുറവാണ്. ജീവതച്ചെലവ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചതും ഈ മേഖലയെയാണ്, മില്‍ബേണ്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.