
















കാണാത്തവര്‍ക്ക് നഷ്ടവും കണ്ടവര്‍ക്ക് മനോഹരമായ കുറേ നിമിഷങ്ങളുമായിരുന്നു ഇക്കുറി ബ്രിസ്റ്റോളിലെ റിതം ക്രിയേഷന്‍സ് ഒരുക്കിയ റിമി ഷോ.

ബ്രിസ്‌റ്റോള്‍ കത്തിക്കും എന്നത് അക്ഷരാര്‍ത്ഥത്തില്‍ സത്യമായി. എ ജി ക്രിയേഷന്‍സും വണ്ണസ്സും പറഞ്ഞപോലെ ബ്രിസ്‌റ്റോള്‍ റിമി ഷോയില്‍ ആടി പാടി തകര്‍ത്തു. കുറേക്കാലമായി ബ്രിസ്റ്റോളില്‍ ഇത്രയും അധികം ഒരു ഷോ ആഘോഷമാക്കിയത്. മൂന്നു മണിക്കൂര്‍ കഴിഞ്ഞുപോയത് അറിയാത്ത അത്ര ആവേശം തുളുമ്പുന്ന നിമിഷങ്ങളായിരുന്നു ഷോയില്‍. ഓഡിയന്‍സിന്റെ വന്‍ പിന്തുണ ആഘോഷിക്കുകയായിരുന്നു സത്യത്തില്‍ റിമിയും സംഘവും.

കണ്ണുകളും കാതുകളും മാത്രമല്ല ഹൃദയവും കീഴടക്കുകയാണ് റിമിയും സംഘവും. മലയാളികള്‍ക്ക് പ്രിയങ്കരനായ ചിറമ്മേല്‍ അച്ചനും പരിപാടിയില്‍ മനോഹരമായ സന്ദേശവുമായി എത്തി.

കേള്‍ക്കാം എന്ന വലിയൊരു ദൗത്യം ഏവരിലേക്കും എത്തിക്കുകയായിരുന്നു ഫാ ചിറമ്മേല്‍.

തിരക്കിനിടെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നവര്‍ നമുക്കിടയില്‍ തന്നെയുണ്ട്. ഉള്ളിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും പുറമേ ചിരിച്ചുകൊണ്ട് കഴിയുന്നവര്‍. ആരും സംസാരിക്കാനില്ലാതെ മനസില്‍ ഭാരം കൊണ്ടു നടക്കുന്നവര്‍... ഇനി നമ്മള്‍ ഒറ്റയ്ക്കല്ല. ചിറമ്മേല്‍ അച്ചനും സംഘവും നമ്മുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ഒരു കോളിനപ്പുറം ഉണ്ടാകും. സ്നേഹത്തോടെ ആശ്വാസവാക്കുകളുമായി അവര്‍ നല്‍കുന്ന പിന്തുണയില്‍ നമുക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാം. ' കേള്‍ക്കാം' എന്ന ഈ വലിയ ആശയം ഔദ്യോഗികമായി ഉത്ഘാടനം നിര്‍വഹിച്ച ഫാ ചിറമ്മേല്‍ നമുക്ക് ചുറ്റുമുള്ളവര്‍ക്ക് സ്നേഹത്തിന്റെ കരുതല്‍ നല്‍കുന്നതിനെ കുറിച്ചും ഓര്‍മ്മിപ്പിച്ചിരിക്കുകയാണ്.

ബ്രിസ്റ്റോളിലെ നിറഞ്ഞ വേദിയിലായിരുന്നു ഷോ.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ്, ലോ ആന്‍ഡ് ലോയേഴ്‌സ്, ഫോകസ് ഫിന്‍ഷുവര്‍ ലിമിറ്റഡ്, ജിആര്‍ബി, യെസ്റ്റേ കണ്‍സള്‍ട്ടന്‍സ് എന്നിവര്‍ ഈ ഷോയുടെ സ്‌പോണ്‍സേഴ്‌സാണ്.