CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 13 Seconds Ago
Breaking Now

വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; ഇറാന്‍ യുദ്ധം ബ്രിട്ടനിലെ ഭവനവില ഇടിയാന്‍ വഴിയൊരുക്കും; ഈ വര്‍ഷം കുറയാന്‍ പോകുന്നത് 2% നിരക്ക്; പലിശ നിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

2026-ല്‍ ഭവനവില 2 ശതമാനം താഴുമെന്നാണ് സാവില്‍സ് പ്രവചിക്കുന്നത്

ഇറാന്‍ യുദ്ധം സകല മേഖലയിലും വിലക്കയറ്റം സൃഷ്ടിക്കുകയാണ്. പണപ്പെരുപ്പം ഇതിന്റെ ഫലമായി ഉയരുമ്പോള്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കിലും കുറയ്ക്കാന്‍ കഴിയാതെ പോകുമ്പോള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഇതിനകം തന്നെ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. 

ഈ സമ്മര്‍ദം ഭവനവിപണിയില്‍ മറ്റൊരു പ്രതിഭാസത്തിനാണ് വഴിയൊരുക്കുന്നത്. രാജ്യത്തെ ഭവനവിലയെ 'റിവേഴ്‌സ്' ഗിയറിലാക്കാന്‍ ഈ അവസ്ഥ ഇടയാക്കുന്നു. അതായത് ഈ വര്‍ഷം ഭവനവില മുന്നേറുന്നതിന് പകരം താഴേക്ക് ഇറങ്ങുമെന്നതാണ് സ്ഥിതിയെന്ന് മുന്‍നിര എസ്റ്റേറ്റ് ഏജന്റ് പ്രവചിക്കുന്നു. 

2026-ല്‍ ഭവനവില 2 ശതമാനം താഴുമെന്നാണ് സാവില്‍സ് പ്രവചിക്കുന്നത്. 2 ശതമാനം വര്‍ദ്ധിക്കുമെന്ന മുന്‍ പ്രവചനമാണ് നിലവിലെ സാഹചര്യത്തില്‍ തിരുത്തപ്പെടുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം സൃഷ്ടിക്കുന്ന ഗുരുതര സാമ്പത്തിക പ്രത്യാഘാതമാണ് ഇതിലേക്ക് നയിക്കുന്നത്. എനര്‍ജി വിതരണത്തില്‍ നേരിട്ട പ്രതിസന്ധി ആഗോള തിരിച്ചടികളാണ് സമ്മാനിച്ചത്. 

ഉയര്‍ന്ന എണ്ണ, ഗ്യാസ് വിലകള്‍ പണപ്പെരുപ്പത്തിന് എണ്ണയൊഴിച്ച് ആളിക്കത്തിച്ചു. ഇതുമൂലമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്ക് കുറയ്ക്കാന്‍ സാധിക്കാതെ വന്നിരിക്കുന്നത്. നിരക്ക് മാറാന്‍ പോകുന്നില്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് ഡീലുകളില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനും തുടങ്ങി. 

'സംഘര്‍ഷവും, ഇതിന് പിന്നാലെ എത്തിയ മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധനവുകളും യുകെ ഹൗസിംഗ് വിപണിയുടെ വീക്ഷണം തന്നെ മാറ്റിമറിച്ചു. യുദ്ധം നീണ്ടുപോയാല്‍ പണപ്പെരുപ്പവും, ഇതോടൊപ്പം പലിശ നിരക്കും വീണ്ടും ഉയരാം. ഇത് ഭവനവിലയില്‍ ഹൃസ്വകാല സമ്മര്‍ദം സൃഷ്ടിക്കുകയും ചെയ്യും', സാവില്‍സ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.