CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 49 Minutes 29 Seconds Ago
Breaking Now

മൂന്ന് മില്ല്യണ്‍ ജോലിക്കാരുടെ റിട്ടയര്‍മെന്റ് 'ദരിദ്ര്യമാകും'! റേച്ചല്‍ റീവ്‌സിന്റെ സാലറി സാക്രിഫൈസ് വേട്ട വിരമിക്കല്‍ കാലത്ത് വരുമാനം കുറയ്ക്കും; പെന്‍ഷനിലേക്ക് നല്‍കുന്ന തുകയ്ക്ക് ക്യാപ്പ് ഏര്‍പ്പെടുത്തിയത് തിരിച്ചടിക്കും

ക്യാപ്പ് ഏര്‍പ്പെടുത്തിയത് മൂലം 2.3 മില്ല്യണ്‍ ജനങ്ങള്‍ പെന്‍ഷനിലേക്ക് കുറവ് തുകയാണ് ഇടുകയെന്ന് എച്ച്എംആര്‍സി

ഏത് വഴിക്ക് പോയാലും ജനങ്ങള്‍ക്ക് കിടക്കപ്പൊറുതിയില്ലെന്ന് പറയുന്നത് പോലെയാണ് കാര്യങ്ങള്‍. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഖജനാവിലേക്ക് വരുമാനം കൂട്ടാന്‍ പല വഴികളും തേടുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് അപ്പുറമുള്ള പെന്‍ഷന്‍ വരുമാനം പോലും നോട്ടമിടുന്നു. റേച്ചല്‍ റീവ്‌സിന്റെ 5 ബില്ല്യണ്‍ പൗണ്ട് പെന്‍ഷന്‍ വേട്ടയില്‍ ഏകദേശം 3 മില്ല്യണ്‍ ജനങ്ങളുടെ റിട്ടയര്‍മെന്റ് ജീവിതമാണ് ദാരിദ്ര്യത്തിലാകുക. 

കഴിഞ്ഞ ബജറ്റിലാണ് ഓരോ വര്‍ഷവും നാഷണല്‍ ഇന്‍ഷുറന്‍സ് നല്‍കാതെ പെന്‍ഷനിലേക്ക് അടയ്ക്കാന്‍ കഴിയുന്ന തുക 2000 പൗണ്ടായി ക്യാപ്പ് ഏര്‍പ്പെടുത്തിയത്. ഇതിന് മുകളിലുള്ള ഏത് തുകയ്ക്കും ബേസ് റേറ്റ് വരുമാനത്തിന് 8 ശതമാനം നിരക്ക് ചാര്‍ജ്ജ് ചെയ്യുമെന്നാണ് തീരുമാനം. 

ഗവണ്‍മെന്റിന് 4.8 ബില്ല്യണ്‍ പൗണ്ട് വരുമാനം നേടിക്കൊടുക്കുന്ന പദ്ധതിയാണ് ഇതെന്ന് റീവ്‌സ് അവകാശപ്പെടുന്നു. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ഈ മാറ്റങ്ങള്‍ 2.9 മില്ല്യണ്‍ നികുതിദായകര്‍ക്ക് റിട്ടയര്‍മെന്റ് കാലയളവില്‍ സേവിംഗ്‌സ് കുറയാന്‍ ഇടയാക്കുമെന്ന് പെന്‍ഷന്‍ മിനിസ്റ്റര്‍ സ്റ്റീവ് വെബ് തന്നെ പറയുന്നു. 

ക്യാപ്പ് ഏര്‍പ്പെടുത്തിയത് മൂലം 2.3 മില്ല്യണ്‍ ജനങ്ങള്‍ പെന്‍ഷനിലേക്ക് കുറവ് തുകയാണ് ഇടുകയെന്ന് എച്ച്എംആര്‍സി കണക്കാക്കുന്നു. കൂടാതെ ഈ ക്യാപ്പ് ജോലിക്ക് മേല്‍ മറ്റൊരു നികുതിയായി മാറുന്നുവെന്നും പ്രവചമുണ്ട്. അടുത്ത പത്ത് വര്‍ഷത്തില്‍ തൊഴില്‍ദാതാക്കളാകും ഈ 4.8 ബില്ല്യണ്‍ പൗണ്ടിലേക്ക് കൂടുതല്‍ സംഭാവനയും നല്‍കുകയെന്നും കരുതുന്നു. 

ജോലിക്കാര്‍ ആവശ്യത്തിന് പെന്‍ഷന്‍ സേവിംഗ്‌സ് ചെയ്യുന്നില്ലെന്ന പ്രശ്‌നം പരിഹരിക്കാന്‍ ഗവണ്‍മെന്റ് ഇടപെടുമ്പോഴാണ് മറ്റൊരു നയം 2.9 മില്ല്യണ്‍ ജോലിക്കാരുടെ പെന്‍ഷന്‍ കുറയാന്‍ ഇടയാക്കുമെന്ന് തിരിച്ചറിയുന്നത്, സ്റ്റീവ് വെബ് പറഞ്ഞു. ഇതില്‍ 25 ശതമാനവും ബേസിക് റേറ്റ് നികുതിദായകരാണ്. പണം സേവ് ചെയ്യാന്‍ പറഞ്ഞ ശേഷം പെന്‍ഷന്‍ പിടിക്കുന്നത് ഞെട്ടിക്കുന്ന കാര്യമാണ്, മന്ത്രി സമ്മതിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.