
















രണ്ട് ബലാത്സംഗ കേസുകളില്‍ കുറ്റവാളികളാണെന്ന് തെളിഞ്ഞിട്ടും 15 വയസ്സുകാരായ പ്രതികള്‍ സസുഖം സ്വാതന്ത്ര്യം നേടിയ സംഭവം ബ്രിട്ടനെ ഞെട്ടിച്ചിരുന്നു. ഇതിനിടയിലാണ് യുവാക്കളെ ജയിലില്‍ അയയ്ക്കുന്നത് കുറയ്ക്കാനുള്ള പദ്ധതികള്‍ ജസ്റ്റിസ് സെക്രട്ടറി അവതരിപ്പിക്കുന്നത്.
ഈ പരിഷ്‌കാരം റദ്ദാക്കണമെന്നാണ് പീഡനത്തിന് ഇരയായ കുട്ടിയുടെ കുടുംബം ഇപ്പോള്‍ ജസ്റ്റിസ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നത്. 2024 നവംബറിനും, 2025 ജനുവരിക്കും ഇടയില്‍ ഹാംപ്ഷയര്‍ ഫോര്‍ഡിംഗ്ബ്രിഡ്ജില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ 15, 14 വയസ്സുകാര്‍ ഇരകളായിരുന്നു.
ഇപ്പോള്‍ 15 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളാണ് പ്രതികള്‍. 2024 നവംബറിലും, കഴിഞ്ഞ വര്‍ഷം ജനുവരിയിലുമാണ് പെണ്‍കുട്ടികള്‍ അക്രമിക്കപ്പെട്ടത്. മറ്റൊരു ആണ്‍കുട്ടി ഈ അക്രമങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ പ്രായത്തിന്റെ പേരില്‍ ഈ കുറ്റവാളികള്‍ ജയിലില്‍ പോകാതെ രക്ഷപ്പട്ടതോടെ വലിയ ജനരോഷമാണ് ഉയരുന്നത്.
ഇപ്പോള്‍ ആദ്യത്തെ കേസിലെ ഇരയുടെ കുടുംബമാണ് ഡേവിഡ് ലാമിയുടെ പദ്ധതികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തില്‍ കുട്ടികളെ കസ്റ്റഡിയിലെടുക്കുന്നത് കുറയ്ക്കാനുള്ള പദ്ധതികളും ഉള്‍പ്പെടുന്നുണ്ട്.