CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 3 Minutes 58 Seconds Ago
Breaking Now

വര്‍ഷത്തിലെ ആദ്യത്തെ പടിയിറക്കം! മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ യുകെ ഭവനവില ആദ്യമായി താഴ്ന്നു; യുദ്ധം ഭവനവിപണിയിലെ കാഴ്ചപ്പാട് തിരുത്തുന്നു; ശരാശരി വില മേയില്‍ 278,024 പൗണ്ടില്‍

സാധാരണ ഭവനവിപണി ഉഷാറാകുന്ന ഘട്ടത്തിലാണ് ഈ മെല്ലെപ്പോക്കെന്ന് നേഷന്‍വൈഡ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു

യുകെയിലെ ഭവനവിപണി തിരുത്തല്‍ പാതയിലാണ്. യുദ്ധം സൃഷ്ടിച്ച അനിശ്ചിതാവസ്ഥകള്‍ക്കിടയില്‍ ഈ വര്‍ഷം ആദ്യമായി യുകെയിലെ ഭവനവില താഴ്ന്നിരിക്കുന്നു. പലിശ നിരക്കുകള്‍ ഉയരുന്നത് മൂലമാണ് മേയ് മാസത്തില്‍ വിലയെ ബാധിച്ചിരിക്കുന്നത്. 

മേയ് മാസത്തില്‍ വീടുകളുടെ ശരാശരി വിലയില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 0.6% ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നേഷന്‍വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കഴിഞ്ഞ വര്‍ഷത്തെ ഈ സമയത്തെ വിലയേക്കാള്‍ 1.7% വില കൂടുതലുമാണ്. ഇപ്പോഴത്തെ ശരാശരി യുകെ ഭവനവില 278,024 പൗണ്ടാണ്. എന്നാല്‍ വാര്‍ഷിക വില വളര്‍ച്ച 3 ശതമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്തു. 

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം സമ്മാനിച്ച അനിശ്ചിതാവസ്ഥ വിപണിയുടെ ചലനത്തെ ബാധിച്ചതായി നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറഞ്ഞു. ഉയരുന്ന എണ്ണ വിലയും, വിപണിയിലെ പലിശ നിരക്കുകളും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്നു. 

കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണിയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുകയാണ്. രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകളുടെ നിരക്ക് മേയ് അവസാനത്തില്‍ 5.68 ശതമാനത്തിലാണ്. അഞ്ച് വര്‍ഷത്തെ നിരക്കുകള്‍ 5.63 ശതമാനത്തിലാണെന്നും മണിഫാക്ട്‌സ് കണക്കാക്കുന്നു. 

സാധാരണ ഭവനവിപണി ഉഷാറാകുന്ന ഘട്ടത്തിലാണ് ഈ മെല്ലെപ്പോക്കെന്ന് നേഷന്‍വൈഡ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഉയരുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂലം ഭവനവില ഈ വര്‍ഷം താഴുമെന്ന് നേരത്തെ സാവില്‍സ് പ്രവചിച്ചിരുന്നു. മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന്റെ മനോഭാവം മാറ്റിയെന്നാണ് സാവില്‍സ് പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.