CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 51 Minutes 18 Seconds Ago
Breaking Now

ഞാന്‍ കുറ്റം ചെയ്തിട്ടില്ല! അഴിമതി കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ വംശജനായ മുന്‍ പോലീസ് ഫെഡറേഷന്‍ മേധാവി; ആരോപണങ്ങള്‍ക്കെതിരെ പോരാടും, നിരപരാധിത്വം തെളിയിക്കും

46-കാരനായ മുന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റിനെ സറേയിലെ വീട്ടില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്

നിരപരാധിത്വം തെളിയിക്കുമെന്ന് പ്രഖ്യാപിച്ച് അഴിമതി കേസില്‍ അറസ്റ്റിലായ ഇംഗ്ലണ്ട്, വെയില്‍സ് പോലീസ് ഫെഡറേഷന്‍ മുന്‍ മേധാവി മുകുന്ദ് കൃഷ്ണ. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും, സംഘടനയിലെ തന്റെ റെക്കോര്‍ഡില്‍ അഭിമാനമുണ്ടെന്നുാമണ് ഗാര്‍ഡിയനോട് ഇന്ത്യന്‍ വംശജന്‍ പ്രതികരിച്ചിരിക്കുന്നത്. 

പോലീസ് ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവായിരുന്ന മുകുന്ദ് കൃഷ്ണയെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് ഞായറാഴ്ച കരാറില്‍ നിന്നും പുറത്താക്കിയത്. 145,000 ഓഫീസര്‍മാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഇത്. ഫെഡറേഷന്റെ നടത്തിപ്പിലും, സാമ്പത്തിക തീരുമാനങ്ങളിലും തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ മാര്‍ച്ചിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. 

എന്നാല്‍ ആരോപണങ്ങള്‍ മുകുന്ദ് കൃഷ്ണ നിഷേധിക്കുന്നു.ഒരു ഘട്ടത്തിലും വഴിവിട്ട് പ്രവൃത്തിച്ചിട്ടില്ല. ഈ ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാകാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. പോലീസ് ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവായി നേടിയ നേട്ടങ്ങളില്‍ അഭിമാനിക്കുന്നു. തന്റെ നേതൃത്വത്തിലാണ് ഫ്രണ്ട്‌ലൈന്‍ ഓഫീസര്‍മാര്‍ക്ക് 16% ശമ്പളവര്‍ദ്ധന ലഭിക്കുകയും, അംഗങ്ങള്‍ക്കുള്ള 150 മില്ല്യണ്‍ പൗണ്ടിലേറെ നഷ്ടപരിഹാരവും നേടിയത്, മുകുന്ദ് അവകാശപ്പെടുന്നു. 

46-കാരനായ മുന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റിനെ സറേയിലെ വീട്ടില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണവിധേയമായി ജാമ്യത്തില്‍ വിട്ടയച്ചു. വെയില്‍സില്‍ നിന്നും ഒരു 51-കാരനെയും, ബ്രിസ്‌റ്റോളില്‍ ഒരു 55-കാരനെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.