CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 4 Minutes 39 Seconds Ago
Breaking Now

തിരുവനന്തപുരത്ത് വീട്ടമ്മയെ മക്കളുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്.

കുടുംബവഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറ സ്വദേശിനി ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് സുരേഷിനായി (46) മണ്ണന്തല പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ഹസീനയും സുരേഷും തമ്മില്‍ ദീര്‍ഘനാളായി കുടുംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും ഹസീന മണ്ണന്തല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ഹസീനയെ വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയില്‍ വെച്ചാണ് സുരേഷ് ആക്രമിച്ചത്.

മൂത്ത മകളാണ് വിവരം മണ്ണന്തല പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഹസീന മരണപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഹസീനയ്ക്കും സുരേഷിനും നാല് മക്കളുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കായി ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.