CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 41 Minutes 8 Seconds Ago
Breaking Now

'' കേള്‍ക്കാം '' യുകെ പാര്‍ലമെന്റിലും.ചിറമ്മേലച്ചൻ്റെ നേതൃത്വത്തിലുള്ള ഈ ഗ്ലോബൽ മലയാളി മൂവ്മെൻ്റ് UK യിലും ചരിത്രമാവുന്നു.

നിശബ്ദമാകുന്നവരെ നമുക്ക് ശ്രദ്ധിക്കാം, അവരെ കൂടെ കൂട്ടാം .ഞങ്ങളുണ്ട് നിങ്ങളെ കേള്‍ക്കാന്‍ എന്നുറക്കെ പറഞ്ഞ് ചിറമ്മേലച്ചനും സംഘവും യുകെ പാര്‍ലമെന്റിലും. 

ചിലപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയിലും ചിലര്‍ നിശബ്ദമായിരിക്കുന്നത് കാണാം.. ചിന്തിച്ച് വേദനിച്ച് സ്വയം പഴിച്ച് ജീവിക്കുന്ന ചിലരും നമുക്കു ചുറ്റമുണ്ട്. ചിലര്‍ ആത്മഹത്യയെ കുറിച്ചു പോലും ചിന്തിക്കുന്നുണ്ടാകാം. ഒറ്റപ്പെടലിന്റെ വേദനയിലാകും പലരും. എല്ലാം എല്ലാവരോടും തുറന്നുപറയാന്‍ കഴിയാത്തവരുമുണ്ടാകാം. സാമ്പത്തികമായുള്ള സമ്മര്‍ദ്ദമോ രോഗം മൂലമുള്ള സമ്മര്‍ദ്ദമോ കുടുംബ പ്രശ്‌നങ്ങളോ എന്തുമാകട്ടെ ആ ടെന്‍ഷനുകള്‍ നിങ്ങള്‍ക്കിനി ഇറക്കിവയ്ക്കാന്‍ ആളുണ്ട്. 400 ഓളം സൈക്കോളജിയില്‍ വിദഗ്ധ പരിശീലനം ലഭിച്ച ടീം തന്നെയാണ് നിങ്ങളുടെ കോളുകള്‍ കേട്ടിരിക്കുക. അവര്‍ ആശ്വാസ വാക്കുകള്‍ മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു കരുതലാണ് നല്‍കുക. ആത്മഹത്യകള്‍ കുറയ്ക്കാന്‍ എല്ലാവരേയും ചേര്‍ത്തുപിടിക്കാനുള്ള വലിയൊരു ലക്ഷ്യമാണ് കേള്‍ക്കാം എന്ന പദ്ധതിക്കുള്ളത്.

ചിറമ്മേല്‍ അച്ചനും സംഘവും യുകെയില്‍ ഔദ്യോഗികമായി ഉത്ഘാടനം ചെയ്ത ' കേള്‍ക്കാം എന്ന ദൗത്യം യുഎസില്‍ ഒക്ടോബറില്‍ ലോഞ്ചുണ്ട്. ഇന്ത്യയിലും യുഎസിലും യുകെയിലും മാത്രമല്ല ലോകമാകെ ഈ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.

ഇതൊരു ഗ്ലോബല്‍ മലയാളി മൂവ്‌മെന്റാണ്. 

ഫാ ചിറമ്മേലിനൊപ്പം എംപി സോജന്‍ ജോസഫ്, ഡാനി ബെയില്‍സ് എംപി,  ഡോ അജിമോള്‍, മിനിജ ജോസഫ്, ആന്‍സി കൃഷ്ണ, ഫാ ജിന്‍സന്‍,ഡോ ജെസ്‌ന ജോണി, മുന്‍മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ്,അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടില്‍, ഷാന്‍, ഫിലിപ്പ് എബ്രഹാം, മഹേന്ദ്രസിങ് ജഡേജ, ഷാനി, ഡോ ജെസ്‌ന, ദീപക്,യുക്മ സൗത്ത് വെസ്റ്റ് പ്രസിഡന്റ് സുനില്‍ ജോര്‍ജ്, ആര്‍സിഎന്‍ പ്രസിഡന്റ് ബിജോയ് സെബാസ്റ്റിയന്‍ എന്നിങ്ങനെ പ്രമുഖര്‍ പങ്കെടുത്തു.പാര്‍ലമെന്റില്‍ ' കേള്‍ക്കാം' എന്ന പദ്ധതിയുടെ വശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് എംപി സോജന്‍ ജോസഫ് പറഞ്ഞു.

സ്വന്തം ഭാഷയില്‍ സംവദിക്കാം, 24 മണിക്കൂറും നിങ്ങളെ കേള്‍ക്കാന്‍ ടീം തയ്യാറാണ്. ഈ മഹത്തായ ദൗത്വം ഒരു വലിയ ചുവടുവയ്പ്പാണ്. ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഓര്‍മ്മപ്പെടുത്താനുള്ള ചുവടുവയ്പ്പ് .

ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ 918069965050, 918069065222




കൂടുതല്‍വാര്‍ത്തകള്‍.